എട്ടാംവയസ്സിൽ വിവാഹം; 20ാം വയസ്സിൽ ‘നീറ്റ്’ ആയി എം.ബി.ബി.എസിന്
text_fieldsകോട്ട(രാജസ്ഥാൻ): എട്ടാംവയസ്സിൽ വിവാഹിതയാകുേമ്പാൾ രാജസ്ഥാനിലെ ഏതൊരു ദരിദ്രബാലികയെയും പോലെ രൂപ യാദവിനും സ്വപ്നങ്ങളില്ലായിരുന്നു. എന്നാൽ, വെറുമൊരു വീട്ടമ്മയാകാനായിരുന്നില്ല രൂപയുടെ നിയോഗം. 12 വർഷത്തെ കഠിനജീവിതത്തിനുശേഷം, 20ാം വയസ്സിൽ ‘നീറ്റ്’ പരീക്ഷ പാസായി അവൾ എം.ബി.ബി.എസിന് ചേരാനുള്ള ഒരുക്കത്തിലാണ്. നിയതിയോടും ദാരിദ്ര്യത്തോടും െപാരുതി ‘നീറ്റി’ൽ 720ൽ 603 മാർക്കാണ് രൂപ നേടിയത്.
മൂന്നാം ക്ലാസിൽ പഠിക്കുേമ്പാഴാണ് ജയ്പൂർ സ്വദേശിനിയായ രൂപയെ വീട്ടുകാർ 12 വയസ്സുള്ള ശങ്കർലാലിന് വിവാഹം ചെയ്തുകൊടുത്തത്. സഹോദരി 12 വയസ്സുകാരി രുക്മയുടെ വിവാഹത്തിനൊപ്പമായിരുന്നു രൂപയുടെ വിവാഹവും. രുക്മയുടെ ഭർത്താവ് ബാബുലാലിെൻറ സഹോദരനാണ് ശങ്കർലാൽ.
ബാലവിവാഹമായിരുെന്നങ്കിലും രൂപയെ ഭർത്താവ് വീട്ടിൽ തളച്ചിട്ടില്ല. ദരിദ്രകുടുംബാംഗങ്ങളായ ശങ്കർലാലും ബാബുലാലും കൃഷിപ്പണിചെയ്തും കാളകളെ വിറ്റും ഒാേട്ടാഒാടിച്ചും രൂപയെ സ്കൂളിലയച്ചു. 84 ശതമാനം മാർക്കോടെയാണ് രൂപ പത്താം ക്ലാസ് പാസായത്. പ്ലസ് ടുവിനും 84 ശതമാനം മാർക്കുണ്ടായിരുന്നു. ഭർതൃവീട്ടിൽനിന്ന് ആറുകിലോമീറ്റർ അകലെയുള്ള സ്കൂളിൽപോയാണ് പ്ലസ് ടു പൂർത്തിയാക്കിയത്. വീട്ടുപണിക്കൊപ്പമായിരുന്നു രൂപയുടെ പഠനം.
പ്ലസ് ടുവിനുശേഷം രൂപ ബി.എസ്സിക്ക് ചേർന്നു. ഒപ്പം, അഖിലേന്ത്യ പ്രീ മെഡിക്കൽ ടെസ്റ്റിനും തയാറെടുത്തു. എന്നാൽ, ഇൗ പരീക്ഷയിൽ 23,000ാം റാങ്കായിരുന്നു. ഇൗ മാർക്കുകൊണ്ട് സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം കിട്ടില്ലെന്നറിഞ്ഞിട്ടും രൂപ നിരാശയായില്ല. ഉയർന്ന റാങ്കിനായി അധ്വാനിക്കാൻ ഭർത്താവും വീട്ടുകാരും രൂപയെ പ്രോത്സാഹിപ്പിച്ചു.
‘നീറ്റ്’ പരീക്ഷക്ക് കോട്ടയിലേക്ക് മികച്ച പരിശീലനത്തിന് അയക്കുകയും ചെയ്തു. രൂപയുടെ കഠിനാധ്വാനം കണ്ട് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടുകാർ ഫീസിൽ 75 ശതമാനം ഇളവും നൽകി. ആദ്യ തവണ ‘നീറ്റി’ൽ മികച്ച റാങ്കുണ്ടായിരുന്നില്ല. എന്നാൽ, രൂപ എന്ന ഗ്രാമീണബാലിക പിന്മാറാൻ തയാറായിരുന്നില്ല. ഭർത്താവും കുടുംബവും എന്തിനും തയാറായി കൂടെനിന്നപ്പോൾ, മൂന്നാമത്തെ തവണ അവൾ സ്വപ്നം കൈപ്പിടിയിലൊതുക്കുക തന്നെ ചെയ്തു. എം.ബി.ബി.എസ് പ്രവേശന കൗൺസലിങ്ങിനൊരുങ്ങുകയാണിപ്പോൾ രൂപ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.