102ലും അണയാത്ത പൗരബോധം; നേഗി വീണ്ടുമെത്തും മഷിപുരട്ടാൻ
text_fieldsകിന്നൗർ (ഹിമാചൽപ്രദേശ്): നേഗി പ്രതിജ്ഞയെടുത്തു കഴിഞ്ഞു. ഇത്തവണയും ബൂത്തിലെത്തും. എ ന്തുവന്നാലും മുടക്കാത്ത കർത്തവ്യമാണത്. വാർധക്യവും അവശതകളുമൊന്നും അതിനൊരു ത ടസ്സമേയല്ല. 1951ൽ രാജ്യത്ത് നടന്ന ആദ്യ പൊതുതെരഞ്ഞെടുപ്പിലെ ആദ്യ വോട്ടറാണ് നേഗി. അന് നുമുതൽ ഇതുവരെ നടന്ന എല്ലാ ലോക്സഭ, നിയമസഭ, തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുകളിലും വിരലിൽ മഷിപുരട്ടിയിട്ടുണ്ട്.
ഇത്തവണ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് അംബാസഡർമാരിൽ ഒരാൾകൂടിയാണ് അദ്ദേഹം. മുഴുവൻ പേര് ശ്യാം സരൺ േനഗി. 1917 ജൂലൈ ഒന്നിനാണ് ജനനം. തലസ്ഥാനമായ ഷിംലയിൽനിന്ന് 275 കിലോമീറ്റർ അകലെ കിന്നൗർ ജില്ലയിലെ കൽപ എന്ന ഗ്രാമത്തിലാണ് താമസം. മൂന്ന് ആൺമക്കളും അഞ്ച് പെൺമക്കളുമാണുള്ളത്. 2014ൽ 80ാം വയസ്സിൽ ഭാര്യ വിട്ടുപിരിഞ്ഞു. മൂത്ത മകൻ 2002ലും മരിച്ചു. ഇളയമകൻ ചന്ദർ പ്രകാശാണ് പിതാവിനെ സംരക്ഷിക്കുന്നത്. സർക്കാർ സ്കൂളിലെ അധ്യാപകനായിരുന്ന നേഗി 1975ലാണ് വിരമിച്ചത്.
കേൾവിക്കുറവുണ്ടെങ്കിലും റേഡിയോ പതിവായി കേൾക്കും. പ്രധാനമന്ത്രി നരേന്ദ്ര േമാദിയുടെ ‘മൻ കി ബാത്’ ആണ് ഏറ്റവും താൽപര്യത്തോടെ കേൾക്കുന്നതെന്ന് മകൻ ചന്ദർ പറയുന്നു. രാജ്യത്തെ ഉയരങ്ങളിലേക്ക് നയിക്കാൻ കഴിയുന്ന സത്യസന്ധനായ നേതാവിന് വോട്ട് ചെയ്യണമെന്നാണ് 17ാം ലോക്സഭ തെരഞ്ഞെടുപ്പിൽ നേഗി നൽകുന്ന സന്ദേശം. യുവതലമുറെയ ഇതിനായി പ്രത്യേകം ഉണർത്തുകയും ചെയ്യുന്നു.
1951 ൽ ഹിമാചലിലെ ചിനി ലോക്സഭ മണ്ഡലത്തിലായിരുന്നു നേഗിയുടെ കന്നിവോട്ട്. മണ്ഡലത്തിെൻറ പേര് പിന്നീട് കിന്നൗർ എന്നായി. ഹിമാചൽപ്രദേശ്, ജമ്മു-കശ്മീർ ഒഴികെ മറ്റ് സംസ്ഥാനങ്ങളിൽ 1952 ഫെബ്രുവരി-മാർച്ച് മാസങ്ങളിലായാണ് ആദ്യ പൊതുതെരഞ്ഞെടുപ്പ് നടന്നത്. എന്നാൽ, ആ സമയത്തെ കൊടും തണുപ്പ് കണക്കിലെടുത്ത് ഹിമാചൽ പ്രേദശിൽ തെരഞ്ഞെടുപ്പ് ആറുമാസം നേരേത്തയാക്കുകയായിരുന്നു.
അങ്ങനെയാണ് 1951 ഒക്ടോബർ 25ന് ആദ്യ വോട്ട് ചെയ്യാൻ നേഗിക്ക് അവസരം കിട്ടുന്നത്. 1967 വരെ ജമ്മു-കശ്മീരിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടന്നില്ല. 2014ലെ പൊതുതെരഞ്ഞെടുപ്പ് സമയത്ത് ഗൂഗ്ൾ കമ്പനി നേഗിയുടെ വോട്ട്കഥ ഹ്രസ്വചിത്രമാക്കിയിരുന്നു. 2007 മുതലുള്ള നിയമസഭ-ലോക്സഭ തെരഞ്ഞെടുപ്പുകളിൽ നേഗി വോട്ട് ചെയ്യുന്നത് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ വിഡിയോയിൽ ചിത്രീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.