Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയന്ത്രണം...

നിയന്ത്രണം കടുപ്പിച്ച്​ തമിഴ്​നാടും കർണാടകയും; അതിർത്തികളിൽ പരിശോധന

text_fields
bookmark_border
നിയന്ത്രണം കടുപ്പിച്ച്​ തമിഴ്​നാടും കർണാടകയും; അതിർത്തികളിൽ പരിശോധന
cancel

കോഴിക്കോട്​: കോവിഡ്​ നിയന്ത്രണത്തിന്‍റെ ഭാഗമായി കേരളത്തിൽ നിന്ന്​ വരുന്നവരുടെ പരിശോധന തമിഴ്​നാട്​, കർണാടക അതിർത്തികളിൽ വർധിപ്പിച്ചു. കേരളത്തിൽ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ്​ തമിഴ്‌നാട്-കർണാടക സംസ്​ഥാനങ്ങൾ പരിശോധന നശക്​തമാക്കിയത്​. കോവിഡ്​ നെഗറ്റീവ്​ ആണെന്ന ആർ.ടി.പി.സി.ആർ പരിശോധന ഫലം ഉള്ളവർക്ക്​ മാത്രം പ്രവേശനം നൽകാനാണ്​ ഇരു സംസ്​ഥാനങ്ങളുടെയും തീരുമാനം. ഇ-പാസ്​ നേരത്തെ നിർബന്ധമാക്കിയിരുന്നു.

അതിർത്തിയിൽ വ്യാഴാഴ്ച മുതൽ പരിശോധന കർശനമാക്കുമെന്ന് തമിഴ്‌നാട് സർക്കാർ നേരത്തെ അറിയിച്ചിരുന്നെങ്കിലും കോയമ്പത്തൂർ ജില്ലാ കലക്ടറുടെ പ്രത്യേക ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വാളയാറിലടക്കം ശക്​തമായ പരിശോധനയാണ്​ നടക്കുന്നത്​. കേരളത്തിൽനിന്ന് കോയമ്പത്തൂരിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇന്നുമുതൽ ആർ.ടി.പി.സി.ആർ പരിശോധനാ ഫലം നിർബന്ധമാണ്. 72 മണിക്കൂറിനുള്ളിൽ പരിശോധന നടത്തിയ സർട്ടിഫിക്കറ്റാണ് വേണ്ടത്. വാളയാറിൽ പൊലീസിന്‍റെ ഇ-പാസ് പരിശോധന മാത്രമാണ് ഇപ്പോൾ നടന്നിരുന്നത്​. ഇനി മുതൽ കോവിഡ്​ പരിശോധന സർട്ടിഫിക്കറ്റ്​ കൂടി വേണം.

കർണാടകയിലേക്ക്​ പ്രവേശിക്കുന്നവർക്കും ഈ വ്യവസ്​ഥകൾ ബാധകമാണ്​. രണ്ട്​ ഡോസ്​ വാക്​സിൻ എടുത്തവർക്കും ആർ.ടി.പി.സി.ആർ നെഗറ്റീവ്​ സർട്ടിഫിക്കറ്റ്​ വേണമെന്ന്​ കർണാടക പ്രഖ്യാപിച്ചിട്ടുണ്ട്​. കർണാടക അതിർത്തിയായ തലപ്പാടിയിൽ ഇന്ന് രണ്ട് ഡോസ് വാക്‌സിനെടുത്തവർക്ക് താൽക്കാലിക ഇളവ് നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി ബസുകൾ തലപ്പാടി വരെയാണ് സർവീസ് നടത്തുന്നത്. അതിർത്തിയിൽനിന്ന് നഗരത്തിലേക്ക് കർണാടക ബസ് സർവീസ് ഉണ്ടാകും. നെഗറ്റീവ് സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്ക്​ ആർ.ടി.പി.സി.ആർ പരിശോധനക്ക്​ അതിർത്തിയിൽ കർണാടക പരിശോധനാ സൗകര്യം ഒരുക്കുന്നുണ്ട്​.

അതേസമയം, കർണാടക പരിശോധന കടുപ്പിച്ചതിനെതിരെ തലപ്പാടിയിൽ ആളുകൾ പ്രതിഷേധിക്കുന്നുണ്ട്​.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:lockdown
News Summary - Neighboring states have tightened checking at borders
Next Story