കാറിന് മുകളിൽ കണ്ടെയ്നർ മറിഞ്ഞുണ്ടായ അപകടത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്; മറ്റൊരു കാർ പെട്ടെന്ന് വേഗം കുറച്ചത് അപകടത്തിനിടയാക്കിയെന്ന് പൊലീസ്
text_fieldsബംഗളൂരു: ആഡംബര കാറിന് മുകളിലേക്ക് കണ്ടെയ്നർ ലോറി മറിഞ്ഞ് കുട്ടികളടക്കം ആറു പേർ മരിച്ച ദാരുണാപകടത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കണ്ടെയ്നർ നിയന്ത്രണംവിട്ട് വോൾവോ കാറിന് മുകളിലേക്ക് വീഴുന്നത് ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ കാറിലുണ്ടായിരുന്നവരാണ് മരിച്ചവരെല്ലാം. ശനിയാഴ്ച രാവിലെ 11 മണിയോടെ ബംഗളൂരു റൂറലിലെ നീലമംഗലയ്ക്ക് സമീപം ദേശീയപാത 48ലായിരുന്നു അപകടം.
ബംഗളൂരുവിലെ ഐ.ടി കമ്പനി എം.ഡിയായ ചന്ദ്രം യെഗപഗോലും (48) കുടുംബവുമായിരുന്നു കാറിലുണ്ടായിരുന്നത്. വിജയപുരയിലേക്ക് അവധിക്കാലം ആഘോഷിക്കാന്‍ പോകുകയായിരുന്നു ഇവർ. കാറും ലോറിയും എതിർ ദിശയിലായിരുന്നു സഞ്ചരിച്ചിരുന്നത്. കണ്ടെയ്‌നര്‍ ലോറിക്ക് മുന്നിലുണ്ടായിരുന്ന കാർ പെട്ടെന്ന് വേഗം കുറച്ചതോടെയാണ് അപകടമുണ്ടായതെന്ന് പൊലീസ് പറയുന്നു. ഇതോടെ വെട്ടിച്ച കണ്ടെയ്നർ ലോറി ഡിവൈഡർ കടന്ന് മറുവശത്തെത്തി കാറിന് മുകളിൽ വീഴുകയായിരുന്നു. രണ്ടു കുട്ടികളടക്കം കാറിലുണ്ടായിരുന്ന ആറുപേരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. ഗൗരഭായ് (42), വിജയലക്ഷ്മി (36), ഗാന്‍ (16), ദീക്ഷ (12), ആര്യ (6) എന്നിവരാണ് മരിച്ച മറ്റുള്ളവർ.
മുമ്പിലുണ്ടായിരുന്ന മറ്റൊരു കാർ പെട്ടെന്ന് ബ്രേക്കിട്ടതോടെയാണ് കണ്ടെയ്നർ നിയന്ത്രണംവിട്ടതെന്ന് ഡ്രൈവർ ആരിഫ് പൊലീസിനോട് പറഞ്ഞു. ഈ കാറിൽ ഇടിക്കാതിരിക്കാൻ കണ്ടെയ്നർ വെട്ടിച്ചതോടെ മറിയുകയായിരുന്നുവെന്നും ഇയാൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.