പ്രകോപനവുമായി നേപ്പാൾ
text_fieldsപട്ന: ഇന്ത്യയോടുള്ള നിലപാട് കടുപ്പിച്ച് അതിർത്തിയിലെ ഗന്ധക് ഡാമിെൻറ അറ്റകുറ്റപ്പണി നേപ്പാൾ തടഞ്ഞു. ബിഹാറിലും നേപ്പാളിലുമായി കിടക്കുന്ന ലാൽ ബകിയ നദിക്കു കുറുകെ നിർമിച്ച ഡാമിെൻറ വാർഷിക അറ്റകുറ്റപ്പണിയാണ് തടഞ്ഞത്. ബിഹാർ സർക്കാറാണ് പതിവായി അറ്റകുറ്റപ്പണി നടത്തുന്നത്. എന്നാൽ, ഇത്തവണ നേപ്പാൾ പ്രവൃത്തി തടഞ്ഞു. ഇത് മേഖലയിൽ വെള്ളപ്പൊക്ക ഭീഷണി ഉയർത്തിയിട്ടുണ്ട്.
ഡാമിന് 36 ഗേറ്റുകളുണ്ട്. ഇതിൽ പകുതിയും നേപ്പാളിലാണ്. ഇവ ഇേപ്പാൾ അടച്ചിരിക്കുകയാണ്. സർക്കാർ അറിഞ്ഞാണോ നടപടിയെന്ന് വ്യക്തമല്ല. ഔദ്യോഗികതലത്തിൽ ഇക്കാര്യം നേപ്പാൾ ഉദ്യോഗസ്ഥരെ അറിയിച്ചു. നടപടി ഒന്നും ഇല്ലാത്തതിനാൽ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയെത്തയും വിവരം അറിയിച്ചിട്ടുണ്ട്്. അറ്റകുറ്റപ്പണി സമയബന്ധിതമായി നടന്നില്ലെങ്കിൽ വെള്ളപ്പൊക്കം വൻനാശം വിതക്കും -ബിഹാർ ജലവിഭവമന്ത്രി സഞ്ജയ് ഝാ പറഞ്ഞു.
ഇന്ത്യൻ പ്രദേശങ്ങളായ കാലാപാനി, ലിപുലേഖ്, ലിംപിയാധുര എന്നിവ ഉൾപ്പെടുത്തി തയാറാക്കിയ ഭൂപടത്തിന് നേപ്പാൾ പാർലമെൻറ് അംഗീകാരം നൽകിയതോടെയാണ് ബന്ധം വഷളായത്. ശേഷം അതിർത്തിയിൽ ഇന്ത്യക്കാരനായ ഗ്രാമീണൻ നേപ്പാൾ പൊലീസിെൻറ വെടിയേറ്റു മരിച്ചിരുന്നു. 729 കിലോമീറ്ററുള്ള അതിർത്തി ശാന്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.