അതിർത്തി ലംഘിച്ച കുറ്റത്തിന് നേപ്പാൾ പൊലീസ് പിടികൂടിയ ഇന്ത്യക്കാരനെ വിട്ടയച്ചു
text_fieldsപട്ന: അതിർത്തി ലംഘിച്ചതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ നേപ്പാൾ പൊലീസ് കസ്റ്റഡിയിലെടുത്ത ഇന്ത്യക്കാരനെ വിട്ടയച്ചു. വെള്ളിയാഴ്ച നേപ്പാൾ സായുധ പൊലീസ് സേനയുടെ(എ.പി.ഫ്) പിടിയിലായ രാം ലഗാൻ യാദവ്(45) എന്നയാളെയാണ് ശനിയാഴ്ച പുലർച്ചെയോടെ വിട്ടയച്ചത്.
പട്നയിൽ നിന്ന് 134 കിലോമീറ്റർ അകലെ ബിഹാറിലെ സിതാമർഹി സ്വദേശിയായ രാം ലഗാൻ യാദവ് നേപ്പാളിൽ താമസിക്കുന്ന മരുമകളെ കാണുന്നതിനായി അതിർത്തി കടന്നെത്തുകയായിരുന്നു. ലഗാൻ യാദവിനെ പൊലീസ് കസ്റ്റഡിയിലെടുത്തതിനെ തുടർന്ന് സിതാമർഹിയിലെ ഇന്ത്യ-നേപ്പാൾ അതിർത്തിയിൽ സംഘർഷാവസ്ഥയാണ്.
അതിർത്തി കടന്നതിന് വെള്ളിയാഴ്ച ഇന്ത്യൻ കർഷകൻ വികേഷ് യാദവ്(22) നേപ്പാൾ പൊലീസിെൻറ വെടിയേറ്റ് മരിക്കുകയും ഉദയ് താക്കൂർ(24), ഉമേഷ് റാം(18) എന്നിവർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.