മാനസരോവർ പാതനിർമാണം: ഇന്ത്യൻ അംബാസഡറെ നേപ്പാൾ വിളിപ്പിച്ചു
text_fieldsകാഠ്മണ്ഡു: ഉത്തരാഖണ്ഡിലെ ചൈനീസ് അതിർത്തിയോട് ചേർന്ന് ലിപുലേഖ് ചുരവുമായി ബന്ധിപ്പിച്ച് മാനസരോവറിലേക്ക് റോഡ് നിർമിച്ചതിൽ നേപ്പാളിന് പ്രതിഷേധം. ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ഖത്രയെ നേപ്പാൾ വിളിച്ചുവരുത്തി.
ലിപുലേഖ് ചുരത്തിെൻറ തെക്കെ അറ്റത്തെ കാലാപാനി എന്ന പ്രദേശം തങ്ങളുടെതാണെന്നാണ് നേപ്പാളിെൻറ വാദം. ഇന്ത്യ-നേപ്പാൾ-തിബറ്റ് അതിർത്തിയിലാണിത്.
െവള്ളിയാഴ്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് റോഡ് ഉദ്ഘാടനം ചെയ്തതുമുതൽ നേപ്പാൾ പ്രതിഷേധത്തിലാണ്. അതിർത്തി തർക്കങ്ങൾക്ക് ചർച്ചയിലൂടെ പരിഹാരം കാണാമെന്ന് ഇരു രാജ്യങ്ങളും എത്തിച്ചേർന്ന ധാരണക്ക് എതിരാണ് ഇന്ത്യയുടെ ഏകപക്ഷീയ പ്രവൃത്തിയെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. മറുപടിയായി റോഡ് നിർമിച്ചത് ഇന്ത്യൻ അധീനമേഖലയിലാണെന്നും രാജ്നാഥ് സിങ് അറിയിച്ചു.
ചൈന അതിർത്തിക്കരികിലൂടെ കൈലാസ് മാനസരോവറിലേക്ക് എളുപ്പമെത്താൻ സഹായിക്കുന്നതാണ് പുതിയ പാത. 80 കി.മി നീളമുള്ള റോഡ് സമുദ്രനിരപ്പിൽനിന്ന് 1700 അടി ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. 2008ലാണ് ഇന്ത്യ റോഡ്നിർമാണം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.