അതിർത്തി പ്രശ്നങ്ങൾ ചർച്ചചെയ്യാമെന്ന ധാരണ നേപ്പാൾ ലംഘിച്ചെന്ന് ഇന്ത്യ
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയ നേപ്പാളിന്‍റെ പുതിയ മാപ്പിന് നേപ്പാള്‍ പാര്‍ലമെന്‍റ് അംഗീകാരം നല്‍കിയ സംഭവത്തിൽ പ്രതികരണവുമായി ഇന്ത്യ. നേപ്പാളിെൻറ നീക്കം ന്യായീകരിക്കാനാവില്ലെന്നാണ് ഇന്ത്യ അറിയിച്ചത്. ഇത് ചരിത്രപരമായ വസ്തുതകളോ തെളിവുകളോ അടിസ്ഥാനമാക്കിയുള്ളതല്ലെന്നും വിദേശകാര്യ മന്ത്രാലയത്തിെൻറ വക്താവ് അനുരാഗ് ശ്രീവാസ്തവ വ്യക്തമാക്കി.
ഇന്ത്യയുടെ ഭാഗമായ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള നേപാളിെൻറ ഭൂപടം അവരുടെ പാർലമെൻറിെൻറ അധോസഭയിൽ ഭരണഘടനാ ഭേദഗതി ബില്ലായി പാസാക്കിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ ഞങ്ങളുടെ ഭാഗം മുേമ്പതന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് ചരിത്രപരമായ വസ്തുതകളോ തെളിവുകളോ അടിസ്ഥാനമാക്കിയുള്ളതല്ല. അതിർത്തിയിലെ പ്രശ്നങ്ങളെ കുറിച്ചുള്ള ചർച്ച നടത്താമെന്ന ഇരുരാജ്യങ്ങൾ തമ്മിലുള്ള ധാരണയുടെ ലംഘനമാണിതെന്നും മാധ്യമങ്ങളോട് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
പുതിയ നടപടികള്‍ അംഗീകരിച്ചതിലൂടെ നേപ്പാളിന്‍റെ മാപ്പില്‍ ഇന്ത്യക്കകത്തുള്ള ലിപുലെഖ്, കാലാപാനി, ലിംപിയാദുര എന്നീ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തുകയുണ്ടായി. 1962ലെ ചൈനയുമായിട്ടുള്ള യുദ്ധത്തിന് ശേഷം ഇന്ത്യയുടെ തന്ത്രപ്രധാന പ്രദേശമായി മാറിയ മേഖലകളാണ് ഇവയെല്ലാം. പുതിയ നീക്കം ഇരുരാജ്യങ്ങള്‍ക്കിടയിലെയും നയതന്ത്ര ബന്ധത്തെ ശക്തമായി തന്നെ ബാധിക്കുന്നതാണ്. പുതിയ മാപ്പ് നേപ്പാള്‍ ദേശീയ അസംബ്ലിയുടെ കൂടി അംഗീകാരം ലഭിക്കണം. വോട്ടെടുപ്പിലൂടെയാണ് ദേശീയ അസംബ്ലി മാപ്പ് പാസാക്കേണ്ടത്.
ഒലി ചൈനയുമായി ചേർന്ന് തെൻറ രാഷ്ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന പ്രവർത്തിയായാണ് ഇന്ത്യ പുതിയ നീക്കങ്ങളെ കാണുന്നത്. അതേസമയം നേപ്പാളുമായും നേപ്പാളിലെ ജനങ്ങളുമായും നല്ല ബന്ധമാണ് ഇന്ത്യക്കുള്ളതെന്നും ഭാവിയിലും അത് തുടരാനാണ് ഉദ്ദേശിക്കുന്നതെന്നും ഇന്ത്യൻ കരസേനാ മേധാവി എം.എം നരവാനെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.