നേതാജിയുടെ ചിതാഭസ്മം ഡി.എൻ.എ പരിശോധനക്ക് വിധേയമാക്കണമെന്ന് മകൾ
text_fieldsകൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസിെൻറ മരണത്തിലെ ദുരൂഹത അവസാനിപ്പിക്കാൻ ജപ് പാനിലെ റെങ്കോജി േക്ഷത്രത്തിൽ സൂക്ഷിച്ച ചിതാഭസ്മം ഡി.എൻ.എ പരിശോധനക്ക് വിധേയമാ ക്കണമെന്ന് മകൾ അനിത ബോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടു. മരണ ത്തിലെ ദുരൂഹത നീക്കുന്നതിൽ മുൻ സർക്കാറുകളുടെ കാലത്ത് ചിലർ ബോധപൂർവം വീഴ്ച വരു ത്തിയതായി ഇവർ ആരോപിച്ചു.
1945 ആഗസ്റ്റ് 18ന് വിമാനാപകടത്തിൽ പിതാവ് കൊല്ലപ്പെെട്ടന്നാണ് താൻ കരുതുന്നത്. എന്നാൽ, പലരും ഇത് വിശ്വസിക്കുന്നില്ല. ഡി.എൻ.എ പരിശോധനയിലൂടെ ചിതാഭസ്മം നേതാജിയുടെതാണോ അല്ലയോ എന്ന് തെളിയിക്കാനാവുമെന്ന് ജർമനിയിലുള്ള അനിത ബോസ് ടെലിഫോൺ അഭിമുഖത്തിൽ പി.ടി.ഐയോട് പറഞ്ഞു. നേതാജിയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാറിെൻറ പക്കലുള്ള രേഖകൾ പുറത്തുവിട്ടതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദിയുണ്ട്. നേതാജിയുടെ രേഖകൾ കൈയിലുണ്ടോ എന്ന് ജപ്പാൻ വ്യക്തമാക്കണം. രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്രബന്ധത്തെ ബാധിക്കുമെന്ന് പറഞ്ഞാണ് മുൻ സർക്കാറുകൾ രേഖകൾ പുറത്തുവിടാതിരുന്നത്.
നേതാജി തിരിച്ചെത്തി ഗുംനാമി ബാബ എന്നപേരിൽ 70കളിൽ ഉത്തർപ്രദേശിൽ കഴിഞ്ഞതായി താൻ വിശ്വസിക്കുന്നില്ല. യാഥാർഥ്യവുമായി ബന്ധമില്ലാത്ത ഇത്തരം പല കഥകളും പ്രചരിച്ചിരുന്നതായി സാമ്പത്തിക ശാസ്ത്രജ്ഞയായ അനിത ബോസ് പറഞ്ഞു. നേതാജിയുടെ മരണത്തിലെ ദുരൂഹത നീക്കാൻ സ്വാതന്ത്ര്യത്തിനുശേഷം മൂന്നുതവണ കമീഷനെ നിയോഗിച്ചിരുന്നു.
കോൺഗ്രസ് സർക്കാറുകളുടെ കാലത്തെ രണ്ടു കമീഷനുകളും സുഭാഷ്ചന്ദ്രബോസ് വിമാനാപകടത്തിൽ കൊല്ലപ്പെട്ടെന്നായിരുന്നു റിപ്പോർട്ട് നൽകിയത്. എന്നാൽ, 1999ൽ വാജ്പേയി സർക്കാറിെൻറ കാലത്തെ മുഖർജി കമീഷൻ വിമാനാപകടത്തിലല്ല അദ്ദേഹം കൊല്ലപ്പെട്ടതെന്നാണ് പറഞ്ഞത്. നേതാജിയുമായി ബന്ധപ്പെട്ട 64 രേഖകൾ 2015ൽ പശ്ചിമബംഗാൾ സർക്കാറും 2016ൽ മോദി സർക്കാർ 100 രേഖകളുമാണ് പുറത്തുവിട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.