സ്കൂൾ അധികൃതരുടെ പരാതി; നെറ്റ്ഫ്ലിക്സിലെ 'എ ബിഗ് ലിറ്റിൽ മർഡർ' പ്രദർശനം തടഞ്ഞു
text_fieldsന്യൂഡൽഹി: ഓൺലൈൻ വിഡിയോ പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ പ്രദർശിപ്പിച്ചിരുന്ന 'എ ബിഗ് ലിറ്റിൽ മർഡർ' എന്ന ഡോക്യുമെൻററിയുടെ പ്രദർശനം ഡൽഹി ഹൈകോടതി തടഞ്ഞു. ഗുരുഗ്രാമിലെ റയാൻ ഇൻറർനാഷനൽ സ്കൂളിലെ ഏഴുവയസുകാരെൻറ ദാരുണ കൊലപാതകമാണ് ഡോക്യുമെൻററിക്ക് ആധാരം.
ഡോക്യുമെൻററിയുടെ പ്രദർശനം നിർത്തിവെക്കണമെന്നാവശ്യെപ്പട്ട് സ്കൂളിെൻറ ട്രസ്റ്റ് കോടതിയെ സമീപിക്കുകയായിരുന്നു. സ്കൂളുമായി ബന്ധപ്പെട്ട എല്ലാ പരാമർശങ്ങളും നീക്കം ചെയ്താൽ പ്രദർശനം തുടരാമെന്ന് ജസ്റ്റിസ് ജയന്ത് നാഥ് ബെഞ്ച് അറിയിച്ചു.
2021 ആഗസ്റ്റ് ആറിനാണ് നെറ്റ്ഫ്ലിക്സിൽ ഡോക്യുമെൻററി റിലീസ് ചെയ്തത്. സ്കൂളിെൻറ പേര്, കെട്ടിടത്തിെൻറ ദൃശ്യങ്ങൾ തുടങ്ങിയവ ഉപയോഗിച്ചുവെന്നും ഇത് 2018 ജനുവരി എട്ടിെൻറ കീഴ്കോടതി ഉത്തരവിെൻറ ലംഘനമാണെന്നും സ്കൂൾ അധികൃതർ കോടതിയിൽ പറഞ്ഞു.
2017ലാണ് ഗുരുഗ്രാമിലെ റയാൻ ഇൻറർനാഷനൽ സ്കൂളിൽ ഏഴുവയസുകാരനായ പ്രത്യുമൻ താക്കൂറിനെ വാഷ്റൂമിൽ കഴുത്തിൽ മുറിവുകളോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് സി.ബി.ഐ ഏറ്റെടുത്തിരുന്നു. കേസിൽ പൊലീസ് കുറ്റവാളിയെന്ന് കണ്ടെത്തിയ ബസ് കണ്ടക്ടറെ മനപൂർവം കുടുക്കിയതാണെന്ന് സി.ബി.െഎ കണ്ടെത്തിയിരുന്നു. അതേ സ്കൂളിെല പ്ലസ് വൺ വിദ്യാർഥിയാണ് പ്രതിയെന്നും സി.ബി.ഐ കണ്ടെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.