പ്ലാനുകളുടെ നിരക്കിൽ വൻ കുറവ് വരുത്തി നെറ്റ്ഫ്ലിക്സ്
text_fieldsസബസ്ക്രിപ്ഷൻ പ്ലാനുകളുടെ നിരക്ക് കുറച്ച് നെറ്റ്ഫ്ലിക്സ്. ആമസോൺ ൈപ്രമിൽ നിന്നും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ നിന്നും കടുത്ത മത്സരം നേരിടുന്നതിനിടെയാണ് നിരക്ക് കുറിച്ച് പിടിച്ച് നിൽക്കാൻ നെറ്റ്ഫ്ലിക്സ് ശ്രമം തുടങ്ങിയത്. നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാനിന്‍റെ നിരക്ക് 199 രൂപയിൽ നിന്നും 149 ആയാണ് കുറച്ചത്.
സിംഗിൾ മൊബൈൽ, ടാബ്ലെറ്റ്, കംപ്യൂട്ടർ, ടെലിവിഷൻ സ്ക്രീൻ എന്നിവയിൽ ഉപയോഗിക്കാവുന്ന പ്ലാനിന്‍റെ നിരക്ക് 499 രൂപയിൽ നിന്നും 199 ആയി കുറച്ചു. രണ്ട് ഡിവൈസുകൾക്ക് എച്ച്.ഡി ഉള്ളടക്കം നൽകുന്ന പ്ലാനിന്‍റെ നിരക്ക് 699 രൂപയിൽ നിന്നും 499 രൂപയാക്കി കുറച്ചു.
നാല് ഡിവൈസുകൾക്ക് അൾട്ര എച്ച്.ഡി കണ്ടന്‍റ് നൽകുന്ന പ്ലാനിന് ഇനി മുതൽ 649 രൂപ നൽകിയാൽ മതിയാകും. നേരത്തെ ഇത് 799 രൂപയായിരുന്നു. മറ്റ് ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്ക് ഇന്ത്യയിൽ വലിയ രീതിയിൽ ഉപയോക്താക്കളെ ലഭിക്കുേമ്പാഴും നെറ്റ്ഫ്ലിക്സിന് തിരിച്ചടിയായത് പ്ലാനുകളുടെ ഉയർന്ന നിരക്കായിരുന്നു. ഈ വെല്ലുവിളി മറികടക്കാനാണ് നെറ്റ്ഫ്ലിക്സ് ഇപ്പോൾ ശ്രമം നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.