'അർണബ് ഗോസ്വാമി താലിബാന് ഒപ്പമോ?';റിപ്പബ്ലിക് വിത് താലിബാൻ ഹാഷ്ടാഗ് പറയുന്നത് ഇതാണ്
text_fieldsമുംബൈ: താലിബാനെപറ്റി വിവിധതരം അഭിപ്രായങ്ങൾ പ്രചരിക്കുന്ന കാലത്ത് ഹാഷ്ടാഗ് കാരണം പുലിവാല് പിടിച്ച് അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വി. താലിബാന് പിന്തുണ അര്‍പ്പിക്കുന്ന ഹാഷ് ടാഗ് റിപ്പബ്ലിക് ടി.വി പങ്കുവെച്ചെന്നാണ് ആരോപണം. സമൂഹമാധ്യമങ്ങളിൽ ഹാഷ്ടാഗ് പ്രചരിച്ചതോടെ റിപ്പബ്ലിക് ടി.വിയ്ക്കും അര്‍ണബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ ക്യാംെമ്പയിനും തുടങ്ങി.
താലിബാനെകുറിച്ചും അഫ്ഗാനിസ്ഥാനെകുറിച്ചും റിപ്പബ്ലിക് ടി.വിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ 'റിപ്പബ്ലിക് വിത് താലിബാന്‍' എന്ന ഹാഷ് ടാഗ് ഉപയോഗിച്ചിരുന്നു. അഫ്ഗാനിസ്ഥാനിൽ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡൻറ് അഷ്റഫ് ഗനിയുടെ സഹോദരൻ ഹഷ്മത് ഗനി താലിബാന് പിന്തുണ നൽകിയെന്ന വാർത്തയോടൊപ്പമാണ് 'റിപ്പബ്ലിക് വിത്ത് താലിബാന്‍' ഹാഷ് ടാഗ് റിപ്പബ്ലിക് ടി.വി ഉപയോഗിച്ചത്.
ഇതിനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായത്. നിമിഷനേരം കൊണ്ട് ഹാഷ് ടാഗ് സമൂഹമാധ്യമങ്ങളില്‍ വൈറലായി. അസം അടക്കമുള്ള സംസ്ഥാനങ്ങളില്‍ താലിബാനെ പിന്തുണച്ചെന്നാരോപിച്ച് നിരവധി പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ റിപ്പബ്ലിക് ടിവി തന്നെ താലിബാനൊപ്പമാണെന്ന തരത്തില്‍ ട്വീറ്റ് ചെയ്തിട്ടും എന്താണ് അറസ്റ്റ് നടക്കാത്തതെന്നാണ് നെറ്റിസൺസിെൻറ ചോദ്യം.
ചാനലും അര്‍ണബും പരസ്യമായി മാപ്പ് പറയണമെന്നും നിരവധി പേർ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു. വിവാദമായതിനെ തുടർന്ന് റിപ്പബ്ലിക് ടി.വി ട്വിറ്റർ പോസ്റ്റ് പിന്നീട് ഡിലീറ്റ് ചെയ്തു. 'പുൽവാമയിലെ ഭീകരാക്രമണത്തെ ആഹ്ലാദപൂർവ്വം വരവേറ്റ റിപ്പബ്ലിക് ചാനലിനെ സംബന്ധിച്ച് ഇതൊരു വലിയ കാര്യമല്ല' എന്നാണ് സംഭവത്തെപറ്റി ഒരാൾ ട്വിറ്ററിൽ കുറിച്ചത്. 'പട്ടാളക്കാർക്കുനേരേ നടന്ന ഭീകരാക്രമണത്തെ പിന്തുണച്ചവൻ ഇന്ന് താലിബാനോടൊപ്പമാണ്. നാളെ രാജ്യത്തിന് എതിരേ നടക്കുന്ന തീവ്രവാദി ആക്രമണങ്ങളേയും ഇവർ പിന്തുണക്കും'-മറ്റൊരാൾ എഴുതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.