എം.ജെ അക്ബറിനെതിരെ സ്വതന്ത്ര്യ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്
text_fieldsന്യൂഡൽഹി: എം.ജെ. അക്ബറിനെതിരായ മീ ടൂ വെളിപ്പെടുത്തലുകളിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്ത്. മാധ്യമ രംഗത്തെ വനിതാ കൂട്ടായ്മയായ നെറ്റ് വർക് ഒാഫ് വിമൻ ആണ് രാഷ്ട്രപതിക്ക് കത്തയച്ചത്. കേന്ദ്ര മന്ത്രിസ്ഥാനത്ത് നിന്ന് എം.ജെ അക്ബറിനെ മാറ്റി നിർത്തണംെമന്നും കത്തിൽ പറയുന്നു.
ഇരകൾക്കെതിരെ അക്ബർ നൽകിയ മാനനഷ്ട കേസ് പിൻവലിക്കണമെന്നും കത്തിലൂടെ മാധ്യമപ്രവർത്തകർ ആവശ്യപ്പെട്ടു. നിഷ്പക്ഷ അന്വേഷണം പൂർത്തിയാകുന്നതുവരെ മന്ത്രിസഭയിൽനിന്ന് അക്ബർ വിട്ടുനിൽക്കണമെന്ന് പ്രസ് ക്ലബ് ഒാഫ് ഇന്ത്യ, ഇന്ത്യൻ വിമൻസ് പ്രസ് കോർപ്സ്, പ്രസ് അസോസിയേഷൻ, സൗത്ത് ഏഷ്യൻ വിമൻ ഇൻ മീഡിയ തുടങ്ങിയവ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലൂടെ കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
അതിനിടെ, ലൈംഗിക പീഡന ആരോപണം ഉയർത്തിയ പ്രിയ രമണിക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമം 500ാം വകുപ്പുപ്രകാരം പാട്യാല ഹൗസ് മജിസ്ട്രേറ്റ് കോടതിയിൽ എം.ജെ. അക്ബർ മാനനഷ്ടക്കേസ് ഫയൽചെയ്തിട്ടുണ്ട്. തനിക്കെതിരായ പീഡന ആരോപണം കെട്ടിച്ചമച്ചതാണെന്ന് എം.ജെ. അക്ബർ ഹരജിയിൽ കുറ്റപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.