രാജ്യത്തിനായി ശക്തമായ തീരുമാനങ്ങളെടുക്കാൻ ഭയപ്പെടാറില്ല- മോദി
text_fieldsയാങ്കൂൺ: നോട്ട് അസാധുവാക്കലിനെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിെൻറ നൻമക്കായി ശക്തവും കഠിനവുമായ തീരുമാനങ്ങളെടുക്കാൻ തെൻറ സർക്കാർ മടിക്കില്ലെന്ന് മോദി പറഞ്ഞു. യാങ്കൂണിലെ ഇന്ത്യൻ ജനതയെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കക്ഷി രാഷ്ട്രീയത്തേക്കാൾ രാജ്യമാണ് വലുത് എന്നതുെകാണ്ടാണ് തെൻറ സർക്കാർ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.
നോട്ട് അസാധുവാക്കൽ തീരുമാനത്തെ പരാമർശിച്ചതോെടാപ്പം പാക് അധീന കശ്മീരിൽ നടത്തിയ സർജിക്കൽ സ്ട്രൈക്ക്, സർക്കാറിെൻറ ഏറ്റവും പ്രധാനപ്പെട്ട തീരുമാനമായി കരുതുന്ന ചരക്ക് സേവന നികുതി തുടങ്ങിയവയെ കുറിച്ചും അദ്ദേഹം സംസാരിച്ചു.
ദേശതാത്പര്യത്തിന് വേണ്ടി പ്രവർത്തിക്കുേമ്പാൾ ശക്തമായ തീരുമാനങ്ങളെടുക്കാൻ ഭയെപ്പടാറില്ല. കാരണം, തങ്ങൾക്ക് കക്ഷി രാഷ്ട്രീയത്തേക്കൾ വലുതാണ് രാജ്യതാത്പര്യം. സർജിക്കൽ സ്ട്രൈക്കാവെട്ട, നോട്ട് അസാധുവാക്കലാകെട്ട, ജി.എസ്.ടി ആകെട്ട, എല്ലാ തീരുമാനങ്ങളും ഭയമോ സംശയമോ കൂടാതെയാണ് സ്വീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ജി.എസ്.ടി വന്നതു മൂലം സത്യസന്ധമായി വ്യാപാരം നടത്താനുള്ള സാഹചര്യം ഉണ്ടായി. കോടിക്കണക്കിന് രൂപ നികുതി നൽകാതെ ബാങ്കുകളിൽ ഒളിപ്പിച്ചവരെ നോട്ട് നിരോധനം മൂലം വെളിച്ചത്തുെകാണ്ടുവരാനായി. കള്ളപ്പണം വെളുപ്പിച്ച രണ്ടു ലക്ഷം കമ്പനികളുടെ രജിസ്ട്രേഷൻ കഴിഞ്ഞ മൂന്നു മാസത്തിനിടെ റദ്ദാക്കിെയന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കാരായ ചിലരുടെ തെറ്റിന് 125കോടി ജനങ്ങൾക്ക് പിഴയൊടുക്കുന്നത് അംഗീകരിക്കാനാകില്ല. എവിടെ നിന്നാണ് കള്ളപ്പണം വരുന്നതെന്നും എവിടേക്കാണ് പോകുന്നതെന്നുമുള്ളതിെൻറ ഒരു സൂചനയുമില്ലായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
തങ്ങൾ ഇന്ത്യയെ പരിഷ്കരിക്കുകയല്ല, പരിവർത്തനം ചെയ്യുകയാണ്. ഇന്ത്യയിൽ മാറ്റം വരുത്തുകയല്ല, പുതിയ ഇന്ത്യയെ നിർമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നോട്ട് അസാധുവാക്കൽ ദുരന്തമായിരുന്നെന്നും അത് പരാജയമായിരുന്നെന്നുമുള്ള പ്രതിപക്ഷത്തിെൻറ വിമർശനത്തിെൻറ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുെട പ്രസംഗം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.