ഹിന്ദി അടിച്ചേൽപ്പിക്കുമെന്ന് പറഞ്ഞിട്ടില്ല -അമിത് ഷാ
text_fieldsന്യൂഡൽഹി: ‘ഒരു രാജ്യം; ഒരു ഭാഷ’ വിവാദം കനത്തതോടെ ചുവടുമാറ്റി ആഭ്യന്തര മന്ത്രി അമിത് ഷാ. പ്രാദേശിക ഭാഷകൾക്ക ു മേൽ ഹിന്ദി അടിച്ചേൽപിക്കണമെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഇക്കാര്യത്തിൽ ആർക്കെങ്കിലും രാഷ്ട്രീയം കളിക്കാനാണ് താൽപര്യമെങ്കിൽ, അവർക്ക് അതാകാമെന്നും അദ്ദേഹം പറഞ്ഞു. മാതൃഭാഷക്ക് പ ിന്നാലെ രണ്ടാം ഭാഷയായി ഹിന്ദി പഠിക്കണമെന്നാണ് അഭ്യർഥിച്ചത്. ഞാൻ വരുന്നത് ഹിന്ദി സംസാരിക്കുന്ന സംസ്ഥാനത്തുനിന്നല്ല, ഗുജറാത്തിൽനിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിന്ദി ദിനപത്രം ‘ഹിന്ദുസ്ഥാൻ’ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഷാ.
ഞാൻ പറഞ്ഞ കാര്യം കൃത്യമായി ശ്രദ്ധിക്കണം. ഒരു കുട്ടിയുടെ കൃത്യമായ മാനസിക വളർച്ച സാധ്യമാവുക മാതൃഭാഷയിൽ പഠിക്കുേമ്പാഴാണ്. മാതൃഭാഷയെന്നത് ഹിന്ദിയല്ല. അത്, അതാത് സംസ്ഥാനങ്ങളിലെ ഭാഷയാണ്. എെൻറ സംസ്ഥാനത്തിലെ ഗുജറാത്തി പോലെ. പക്ഷേ രാജ്യത്തിനൊരു ഭാഷയുണ്ടാകണം. രണ്ടാമതൊരു ഭാഷ പഠിക്കാൻ താൽപര്യമുള്ളവർ ഹിന്ദി പഠിക്കണം. ഞാൻ ഒരു അഭ്യർഥന നടത്തുകയാണ് ചെയ്തത്. ഇതിൽ എന്താണ് തെറ്റെന്ന് മനസിലാക്കാനാകുന്നില്ലെന്നും അമിത് ഷാ പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് അമിത് ഷായുടെ വിവാദ പ്രസ്താവന വന്നത്. ഇന്ത്യ വിവിധ ഭാഷകളുള്ള രാജ്യമാണെന്നും ഓരോ ഭാഷക്കും അതിേൻറതായ പ്രാധാന്യമുണ്ടെന്നും പറഞ്ഞ ഷാ, ആഗോളതലത്തിൽ ഇന്ത്യയെ അടയാളപ്പെടുത്തുന്ന ഒരു പൊതുഭാഷയുണ്ടാകേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കി. അതിന് കെൽപുള്ള ഭാഷ ഹിന്ദിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. തുടർന്ന് രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിരവധി പേരാണ് അമിത് ഷാക്കെതിരെ രംഗത്തെത്തിയത്.
‘പൗരത്വ പട്ടിക രാജ്യമാകെ നടപ്പാക്കും’
ന്യൂഡൽഹി: രാജ്യമാകെ പൗരത്വ പട്ടിക തയാറാക്കുന്ന പദ്ധതിക്ക് സർക്കാർ രൂപം നൽകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. റാഞ്ചിയിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താൻ പൗരത്വപട്ടികയുടെ അനിവാര്യത ഷാ വീണ്ടും പറഞ്ഞു. ഇന്ത്യക്കാർക്ക് യു.എസിലും ബ്രിട്ടനിലും റഷ്യയിലുമൊക്കെ പോയി അനധികൃതമായി താമസിക്കാനാകുമോ. പറ്റില്ല. അപ്പോൾ എങ്ങനെയാണ് മറ്റു രാജ്യക്കാർക്ക് രേഖകളില്ലാതെ ഇന്ത്യയിൽ താമസിക്കാനാവുക.
അതുകൊണ്ടാണ് രാജ്യമാകെ പൗരത്വ പട്ടിക നടപ്പാക്കണമെന്ന് താൻ കരുതുന്നത്. അസമിനുശേഷം രാജ്യമാകെ പദ്ധതി നടപ്പാക്കും. രാജ്യത്തെ മൊത്തം പൗരന്മാരുടെ പട്ടിക നിർബന്ധമാണ്. പദ്ധതിയുടെ പേര് ദേശീയ പൗരത്വ പട്ടിക എന്നാണ്. അല്ലാതെ, അസം പൗരത്വ പട്ടിക എന്നല്ല -അമിത് ഷാ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.