ആധാർ കാർഡിെൻറ പേരിൽ അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കരുതെന്ന് രവി ശങ്കർ പ്രസാദ്
text_fieldsന്യൂയോർക്ക്: ആധാർ കാർഡിെൻറ പേരിൽ ആരുടെയും അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കരുതെന്ന് കേന്ദ്ര നിയമമന്ത്രി രവി ശങ്കർ പ്രസാദ്. ഝാർഖണ്ഡിൽ റേഷൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്യാത്തതിെൻറ പേരിൽ റേഷൻ നിഷേധിച്ച കുടുംബത്തിലെ പെൺകുട്ടി പട്ടിണി മൂലം മരിച്ച സംഭവത്തെ തുടർന്നുണ്ടായ വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സംഭവത്തിെൻറ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കാൻ താൻ ഝാർഖണ്ഡ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആധാർ കാർഡില്ലാത്തതിെൻറ പേരിൽ മനുഷ്യരുെട അടിസ്ഥാന ആവശ്യങ്ങൾ നിഷേധിക്കപ്പെടരുതെന്നും മന്ത്രി പറഞ്ഞു.
സെപ്തംബർ 28ന് മരിച്ച 11കാരി സന്തോഷ് കുമാരി എട്ടു ദിവസം പട്ടിണിയായിരുന്നുവെന്ന വാർത്ത വന്നിരുന്നു. ഇത് വിവാദത്തിനിടയാക്കിയിരുന്നു. കുടുംബത്തിന് ആധാർ കാർഡ് ഇല്ലാത്തതിനാൽ റേഷൻ നിഷേധിക്കപ്പെടുകയായിരുന്നു. മരിക്കുന്ന സമയത്തും കുട്ടി ചോറ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.