ഇന്ത്യക്കാരുടെ ചെലവിൽ വാക്സിൻ കയറ്റുമതി ചെയ്തിട്ടില്ലെന്ന് അദാർ പൂനെവാല
text_fieldsന്യൂഡൽഹി: ഇന്ത്യക്കാരുടെ ചെലവിൽ വാക്സിൻ കയറ്റുമതി ചെയ്തിട്ടില്ലെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാല.
കോവിഷീൽഡ് വാക്സിൻ നിർമ്മിക്കുന്ന കമ്പനിയാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട്. രാജ്യത്ത് വാക്സിൻ ക്ഷാമം നിലനിൽക്കുേമ്പാഴും മറ്റ് രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതിയെ ന്യായീകരിച്ചുകൊണ്ടിറക്കിയ പ്രസ്താവനയിലാണ് പൂനെവാല ഇക്കാര്യം വെളിപ്പെടുത്തിയത്.
2021 ജനുവരിയിൽ കമ്പനിയുടെ പക്കൽ ധാരാളം വാക്സിൻ ഡോസുകൾ സ്റ്റോക്ക് ഉണ്ടായിരുന്നു. ആ സമയത്ത് ഇന്ത്യയിൽ കോവിഡ് രോഗികൾ എണ്ണം കുറവായിരുന്നു. ആ കാലയളവിൽ ഇതര രാജ്യങ്ങൾ കോവിഡ് പ്രതിസന്ധി നേരിടുകയായിരുന്നു. അപ്പോഴാണ് സാധ്യമാകുന്ന രാജ്യങ്ങൾക്കെല്ലാം കേന്ദ്രസർക്കാറിെൻറ പിന്തുണയോടെ ഞങ്ങൾ വാക്സിനെത്തിച്ചത്.
ഇപ്പോൾ ഞങ്ങൾ ഉൽപ്പാദനം വർദ്ധിപ്പിച്ചതിനൊപ്പം ഇന്ത്യക്ക് മുൻഗണനയും നൽകിയിരിക്കുകയാണ്. രാജ്യത്ത് നടക്കുന്ന വാക്സിനേഷൻ ഡ്രൈവിന് പൂർണ പിന്തുണ നൽകുകയും ചെയ്യുന്നു. അതെസമയം ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ ഇന്ത്യയിൽ രണ്ടോ മൂന്നോ മാസം കൊണ്ട് വാക്സിനേഷൻ പൂർത്തിയാക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ലോകജനതക്ക് മുഴുവനും പ്രതിരോധ കുത്തിവയ്പ്പ് പൂർത്തിയാക്കാൻ 2-3 വർഷമെടുക്കും. ലോകത്തെ കോവിഡ് മുക്തമാക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.