വിവരാവകാശക്കാലത്തിന് പിന്നിലേക്ക് രാജ്യത്തെ കൊണ്ടുപോകരുത് –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വിവരാവകാശ നിയമത്തിന് മുമ്പുള്ള ഒൗേദ്യാഗിക രഹസ്യനിയമത്തിെൻറ കാലത് തേക്ക് രാജ്യത്തെ തിരിച്ചുകൊണ്ടുപോകരുതെന്ന് സുപ്രീംകോടതി കേന്ദ്ര സർക്കാറിനോട ് ആവശ്യപ്പെട്ടു. വിവരാവകാശ നിയമപ്രകാരം അഴിമതിയുടെയും മനുഷ്യാവകാശ ലംഘനത്തി െൻറയും വിഷയങ്ങളിൽ സുപ്രധാന സ്ഥാപനങ്ങൾക്കുപോലും വിവരങ്ങൾ വെളിെപ്പടുേത്തണ ്ടി വരുമെന്നും സുപ്രീംകോടതി ഒാർമിപ്പിച്ചു.
രേഖകളുടെ രഹസ്യസ്വഭാവം പരിഗണിച്ച് റഫാൽ വിധി പുനഃപരിശോധിക്കരുതെന്ന കേന്ദ്ര സർക്കാറിെൻറ ആവശ്യം തീർപ്പാക്കാനായി മാറ്റുന്നതിന് മുമ്പായിരുന്നു സുപ്രീംകോടതിയുടെ നിരീക്ഷണം. ജഡ്ജിമാരുടെയും തങ്ങളുടെയും രാജ്യത്തിെൻറയുമൊക്കെ ഭാവി അപകടത്തിലാക്കുന്ന രഹസ്യസ്വഭാവമുള്ള രേഖകളാണിതെന്നും അക്കാര്യം പരിഗണിച്ച് റഫാൽ ഇടപാടിൽ മോദി സർക്കാറിനെതിരെ യശ്വന്ത് സിൻഹയും അരുൺ ഷൂരിയും പ്രശാന്ത് ഭൂഷണും സമർപ്പിച്ച ഹരജികൾ തള്ളിക്കളയണമെന്നും അറ്റോണി ജനറൽ കെ.കെ. വേണുഗോപാൽ ആവശ്യപ്പെട്ടപ്പോൾ ജസ്റ്റിസ് കെ.എം. ജോസഫാണ് ഇത്തരമൊരു മുന്നറിയിപ്പ് നൽകിയത്.
വിവരാവകാശ നിയമം ഒരു വിപ്ലവമാണ് കൊണ്ടുവന്നതെന്നും സമ്പൂർണമായ മാറ്റമായിരുന്നു അതെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി അധ്യക്ഷനായ ബെഞ്ച് ഒാർമിപ്പിച്ചു. അതോടെ രേഖകളുടെ രഹസ്യസ്വഭാവം എന്ന സങ്കൽപത്തിൽ കാതലായ മാറ്റം വന്നിട്ടുണ്ട്. വിവരാവകാശ നിയമം വെച്ച് റഫാൽ രേഖകൾ പുറത്തുകൊണ്ടുവന്നത് ന്യായീകരിക്കാനാവിെല്ലന്ന് അറ്റോണി ജനറൽ വാദിച്ചതും ജസ്റ്റിസ് ജോസഫ് ഖണ്ഡിച്ചു. അഴിമതി, മനുഷ്യാവകാശ ലംഘനം എന്നീ പ്രശ്നങ്ങളിൽ രഹസ്യസ്വഭാവത്തിലുള്ള രേഖകളെന്നും പറഞ്ഞ് ഒന്നും പിടിച്ചുവെക്കാനാവില്ലെന്ന് വ്യക്തമാക്കാൻ വിവരാവകാശ നിയമത്തിെൻറ എട്ട് (രണ്ട്), 22 വകുപ്പുകൾ വേണുഗോപാലിനെ കൊണ്ട് ജസ്റ്റിസ് ജോസഫ് കോടതിയിൽ വായിപ്പിക്കുകയും ചെയ്തു. ജസ്റ്റിസ് ജോസഫിെൻറ നിലപാട് എടുത്തുപറഞ്ഞ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, അനധികൃതമായിട്ടാണെങ്കിലും ഇതിനകം പുറത്തായിക്കഴിഞ്ഞ രേഖകൾ റഫാൽ പരിഗണിക്കുന്നതിൽ വിവരാവകാശ നിയമപ്രകാരം പരിഗണിക്കുന്നതിൽ എന്താണ് പ്രശ്നമെന്ന്വേണുഗോപാലിനോട് ചോദിച്ചു. വിദേശ രാജ്യങ്ങളുമായുണ്ടാക്കിയ കരാറിലെ വിലവിവരം പുറത്തായാൽ ആ വിദേശരാജ്യത്തിന് പിന്നീട് റഫാൽ വിമാനം വിൽക്കുേമ്പാൾ നമുക്കുതന്ന വില മറ്റു രാജ്യങ്ങൾ ചുണ്ടിക്കാണിക്കുമെന്ന വാദവും വേണുഗോപാൽ നടത്തി.
രണ്ടുദിവസം അറ്റോണി നടത്തിയ വാദത്തെ അഡ്വ. പ്രശാന്ത് ഭൂഷൺ അക്കമിട്ട് മറുപടി നൽകി. ഹരജിക്കാർ സമർപ്പിച്ചത് സർക്കാറിെൻറ രഹസ്യരേഖകളായതുകൊണ്ടും ആ രേഖകൾ മോഷ്ടിച്ചതായതുകൊണ്ടും പരിഗണിക്കരുതെന്ന് കഴിഞ്ഞ വാദത്തിൽ പറഞ്ഞ അറ്റോണി രഹസ്യരേഖകൾക്കുള്ള പ്രത്യേക അവകാശമാണ് ഇന്ന് വാദിച്ചതെന്ന് പ്രശാന്ത് ഭൂഷൺ ബോധിപ്പിച്ചു. രേഖകൾ പകർപ്പ് എടുത്തതാണ് മോഷ്ടിച്ചതല്ല എന്ന് മാറ്റി പറഞ്ഞുവെന്നും ഭൂഷൺ കൂട്ടിേച്ചർത്തു.
ഒൗദ്യേഗിക രഹസ്യ നിയമത്തിെൻറ 123ാം വകുപ്പ് പുറത്തുവരാത്ത സർക്കാർ രേഖകൾക്കാണെന്നും റഫാലിലെ രേഖകളെല്ലാം പുറത്തുവന്നതാണെന്നും അതൊന്നും ദേശസുരക്ഷയെ ബാധിക്കില്ലെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചു. രേഖകൾ എങ്ങനെയായാലും യഥാർഥമാണെന്ന് സർക്കാർ വ്യക്തമാക്കിക്കഴിഞ്ഞ സ്ഥിതിക്ക് ആ രേഖകൾ ഇൗകേസിൽ പ്രസക്തമാണോ എന്ന് സുപ്രീംകോടതി തീരുമാനിച്ചാൽ മതിയെന്ന് ഹരജിക്കാരനായ അരുൺ ഷൂരി നേരിട്ടും ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.