വിമാനത്താവളവും റെയിൽവേ സ്റ്റേഷനും; അയോധ്യയിൽ 500 കോടിയുടെ പദ്ധതി
text_fieldsന്യൂഡൽഹി: അയോധ്യയിൽ രാമക്ഷേത്രത്തിെൻറ ഭൂമി പൂജ നടക്കാനിരിക്കെ 500 കോടിയുടെ നഗര വികസനപരിപാടികൾ നടപ്പാക്കുമെന്നറിയിച്ച് യോഗി ആദിത്യനാഥ് സർക്കാർ. പുതിയ വിമാനത്താവളവും അന്താരാഷ്ട്ര നിലവാരത്തിലുള്ള റെയിൽവേ സ്റ്റേഷനും അയോധ്യയിൽ നിർമിക്കും.
ഇതിനൊപ്പം നഗരത്തിലൂടെ കടന്ന് പോകുന്ന ഹൈവേകളുടെ നിലവാരവും ഉയർത്തും. സമീപത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനവും സാധ്യമാകും. അയോധ്യയിൽ നിലവിൽ എയർസ്ട്രിപ്പുണ്ട്. ഇത് വി.െഎ.പികളാണ് ഉപയോഗിക്കുന്നത്. ഇൗ എയർ സ്ട്രിപ്പാകും വിമാനത്താവളമായി വികസിപ്പിക്കുക.
ദേശീയപാതകൾ വികസിപ്പിക്കുന്നതിന് 250 കോടിയും കുടിവെള്ള പദ്ധതിക്കായി 50 കോടിയും ബസ് സ്റ്റേഷന് 7 കോടിയും മെഡിക്കൽകോളജിന് 134 കോടിയും മാറ്റിവെക്കുമെന്നും സംസ്ഥാന സർക്കാർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.