റഷ്യ- യുക്രെയ്ന്‍ യുദ്ധത്തിനെതിരെ പരസ്യവുമായി അമൂൽ
text_fieldsഗാന്ധിനഗർ: റഷ്യ-യുക്രെയ്ൻ സംഘർഷത്തിനെതിരെ പരസ്യവുമായി അമൂൽ. ഗുജറാത്ത് ആസ്ഥാനമായ ഡയറി ബ്രാൻഡ്, ഇരു രാജ്യങ്ങളോടും യുദ്ധങ്ങളിലേക്ക് പോകാതെ തന്നെ ചർച്ച ചെയ്ത് പ്രശ്നങ്ങൾ പരിഹരിക്കാനാണ് പരസ്യത്തിലൂടെ അഭ്യർഥിക്കുന്നത്. മൂന്നാംലോക മഹായുദ്ധമായി പരിണമിക്കാന്‍ സാധ്യതയുള്ള ഈ സംഘർഷത്തെ ഭീതിയോടെയാണ് ലോകരാജ്യങ്ങൾ ഉറ്റുനോക്കുന്നത്.
കൂ ആപ്പിൽ പോസ്റ്റ് ചെയ്ത പരസ്യത്തിൽ റഷ്യയോടും യുക്രെയ്നോടും സമാധാനപരമായി ഒരു ഉടമ്പടിയിൽ ഒപ്പുവെക്കാന്‍ അമൂൽ ബ്രാന്‍ഡ് ആവശ്യപ്പെടുന്നുണ്ട്. ഇരു രാജ്യങ്ങളുടെയും അതിർത്തി എന്ന് തോന്നിപ്പിക്കുന്ന സ്ഥലത്ത് അമൂൽ ബ്രാന്‍ഡ് പെൺകുട്ടിയും മറ്റൊരു പെൺകുട്ടിയും സാഹാർദ്ദപരമായി ടോസ്റ്റ് പങ്കുവെച്ച് കഴിക്കുന്ന ചിത്രമാണ് പരസ്യത്തിൽ നൽകിയിരിക്കുന്നത്. ഇതിന് മുമ്പും അന്താരാഷ്ട്ര പ്രശ്നങ്ങളിൽ കൃത്യമായ നിലപാടുമായി അമൂൽ ബ്രാന്‍ഡ് പരസ്യമിറക്കിയിട്ടുണ്ട്.
സംഘർഷത്തിന് നയതന്ത്രപരമായ പരിഹാരം കാണണമെന്ന് ഐക്യരാഷ്ട്ര സഭയോട് നേരത്തെ ഇന്ത്യ ആവശ്യപ്പെട്ടിട്ടുന്നു. പ്രതിസന്ധി വീണ്ടും രൂക്ഷമായതിനെ തുടർന്ന് ഇന്ത്യന്‍ വിദ്യാർഥികളോട് എത്രയും പെട്ടെന്ന് തന്നെ രാജ്യംവിടാന്‍ ഇന്നലെ യുക്രെയ്നിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.