കരസേന മേധാവിയായി നരവനെ ചുമതലയേറ്റു
text_fieldsന്യൂഡൽഹി: രാജ്യത്തിെൻറ 28ാമത് കരസേന മേധാവിയായി (ചീഫ് ഓഫ് ആർമി സ്റ്റാഫ്) ജന. മനോജ ് മുകുന്ദ് നരവനെ ചുമതലയേറ്റു. ഇനി 13 ലക്ഷം പേരുള്ള സേനയെ നരവനെ നയിക്കും. വിരമിച്ചശേഷം ആദ്യ സംയുക്തസേന മേധാവിയായി നിയമിതനായ ജന. ബിപിൻ റാവത്തിനു പിന്നാലെയാണ് സൈനിക ഉപമേധാവിയായിരുന്ന നരവനെ സേനയിൽ ഒന്നാമനാകുന്നത്. സൈന്യത്തിൽ പരിഷ്കാരങ്ങൾ നടപ്പാക്കൽ, കശ്മീരിലെ അതിർത്തി കടന്നുള്ള ഭീകരവാദം തടയൽ, ചൈനയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ കരുത്ത് വർധിപ്പിക്കൽ തുടങ്ങിയവയാകും നരവനെക്കു മുന്നിലുള്ള പ്രധാന ദൗത്യങ്ങൾ.
നാഷനൽ ഡിഫൻസ് അക്കാദമി (എൻ.ഡി.എ), ഇന്ത്യൻ സൈനിക അക്കാദമി എന്നിവിടങ്ങളിലാണ് പഠനം പൂർത്തിയാക്കിയത്. നേരേത്ത സൈന്യത്തിെൻറ ഈസ്റ്റേൺ കമാൻഡ് മേധാവിയായിരുന്നു. നരവനെ ചുമതലയേറ്റതോടെ, മൂന്നു സേനാവിഭാഗങ്ങളിലെയും തലവന്മാർ (നാവികസേന-അഡ്മിറൽ കരംബീർ സിങ്), (വ്യോമസേന-ആർ.കെ.എസ്. ഭദൗരിയ) എൻ.ഡി.എയിലെ 56ാം ബാച്ചുകാരായി. 37 വർഷത്തെ സേവനകാലയളവിനിടയിൽ നരവനെ സൈന്യത്തിെൻറ നിരവധി ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. ഇതിൽ സമാധാനദൗത്യങ്ങളും പെടും.
ജമ്മു-കശ്മീരിൽ ‘രാഷ്ട്രീയ റൈഫിൾസ് ബറ്റാലിയന്’ നേതൃത്വം നൽകി. കിഴക്കൻ മേഖലയിലും പ്രവർത്തിച്ചു. ശ്രീലങ്കയിലെ ഇന്ത്യൻ സമാധാനദൗത്യസേനയുടെ ഭാഗമായിരുന്നു. മ്യാന്മറിലെ ഇന്ത്യൻ എംബസിയിൽ ഡിഫൻസ് അറ്റാഷെയായി മൂന്നു വർഷം പ്രവർത്തിച്ചു. ജമ്മു-കശ്മീരിലെ പ്രവർത്തനങ്ങൾ പരിഗണിച്ച് സേനാമെഡലും ‘അസം റൈഫിൾസ്’ ഐ.ജിയെന്ന നിലയിൽ നാഗാലാൻഡിൽ നടത്തിയ പ്രവർത്തനങ്ങൾക്കായി വിശിഷ്ട സേവാമെഡലും പിന്നീട് അതിവിശിഷ്ട സേവാമെഡലും ലഭിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.