Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പാക്കാൻ ശ്രമിക്കുന്നു; പുതിയ ബില്ലുകൾ രാജ്യത്തെ അപകടത്തിലാക്കും - കപിൽ സിബൽ

text_fields
bookmark_border
Kapil Sibal
cancel

ന്യൂഡൽഹി: ഐ. പി സി, സി. ആർ. പി. സി, ഇന്ത്യൻ എവിഡൻസ് ആക്ട് തുടങ്ങിയവക്ക് പകരം കേന്ദ്ര സർക്കാർ സമർപ്പിച്ച ബില്ലുകൾ പിൻവലിക്കണമെന്ന് മുൻ നിയമമന്ത്രിയും, മുതിർന്ന അഭിഭാഷകനുമായ കപിൽ സിബൽ. ഇവ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഉപയോഗിക്കപ്പെടുമെന്നും, ഇത് രാജ്യത്തിന് ദോഷം ചെയ്യുമെന്നും സിബൽ പറഞ്ഞു. കോളണിയൽ കാലത്തെ നിയമങ്ങൾ മാറ്റുന്നതിനെ കുറിച്ച് സംസാരിക്കുന്ന കേന്ദ്ര സർക്കാർ രാജ്യത്ത് സ്വേച്ഛാധിപത്യം നടപ്പാക്കാനാണ് ശ്രമിക്കുന്നത്. രാജ്യത്തെ അഭിഭാഷകർ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

"കേന്ദ്ര സർക്കാർ കൊളോണിയൽ കാലത്തെ നിയമങ്ങൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുന്നു, എന്നാൽ അവരുടെ ചിന്ത നിയമങ്ങളിലൂടെ രാജ്യത്ത് സ്വേച്ഛാധിപത്യം കൊണ്ടുവരുന്നതിനെ കുറിച്ചാണ്. സുപ്രീം കോടതിക്കും ഹൈകോടതി ജഡ്ജിമാർക്കും, മജിസ്‌ട്രേറ്റുമാർ, പൊതുപ്രവർത്തകർ, സി.എ.ജി (കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ), മറ്റ് സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെ നടപടിയെടുക്കാൻ കഴിയുന്ന അത്തരം നിയമങ്ങൾ ഉണ്ടാക്കാനാണ് കേന്ദ്രം ആഗ്രഹിക്കുന്നത്. ജഡ്ജിമാർ ജാഗരൂകരായിരിക്കണം. ഇത്തരം നിയമങ്ങൾ പാസാക്കിയാൽ രാജ്യത്തിന്റെ ഭാവി അപകടത്തിലാകും” - സിബൽ പറഞ്ഞു.

ഈ ബില്ലുകൾ അവതരിപ്പിച്ചതിലൂടെ കേന്ദ്ര സർക്കാരിന്റെ നയം വ്യക്തമാണ്. അവർക്ക് രാജ്യത്ത് സമാധാനമോ ജനാധിപത്യമോ വേണമെന്നില്ല. ജനങ്ങളെ നിയമങ്ങൾ കൊണ്ട് പീഡിപ്പിക്കുന്ന സർക്കാരാണ് രാജ്യം ഭരിക്കുന്നത്. പുതിയ ബില്ല് രാജ്യത്തെ ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന് വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാർലമെന്റിന്റെ വർഷകാല സമ്മേളനം നടന്ന അവസാന ദിവസമാണ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഭാരതീയ ന്യായ സൻഹിത (ബി.എൻ.എസ്) ബിൽ, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിത (ബി.എൻ.എസ്.എസ്) ബിൽ, ഭാരതീയ സാക്ഷ്യ (ബി.എസ്) ബിൽ എന്നിവ ലോക്സഭയിൽ അവതരിപ്പിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡിന്റെ പേര് ‘ഭാരതീയ ന്യായ സംഹിത’യെന്നും ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിന്റെ പേര് ‘ഭാരതീയ നാഗരിക് സുരക്ഷാ സംഹിത’യെന്നും മാറ്റുമെന്ന് ഷാ പറഞ്ഞിരുന്നു. ബ്രിട്ടീഷ് ഭരണകാലത്തിന്റെ അടയാളങ്ങൾ പൂർണമായും തുടച്ചുനീക്കുകയാണ് ലക്ഷ്യമെന്ന് ചൂണ്ടിക്കാട്ടിയാണ് നിലവിലെ ഭേദഗതി. ബ്രി​ട്ടീ​ഷു​കാ​ർ ഇ​ന്ത്യ​ക്കാ​രി​ൽ​നി​ന്നു​ള്ള സം​ര​ക്ഷ​ണ​ത്തി​നു​ണ്ടാ​ക്കി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ൾ ഇ​ന്ത്യ​ക്കാ​രു​ടെ സം​ര​ക്ഷ​ണ​ത്തി​നു​ള്ള നി​യ​മ​മാ​ക്കി മാ​റ്റു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​ർ​ക്ക് നീ​തി ന​ൽ​കു​ക​യാ​യി​രു​ന്നി​ല്ല, മ​റി​ച്ച് ഇ​ന്ത്യ​ക്കാ​രെ ശി​ക്ഷി​ക്കു​ക​യാ​യി​രു​ന്നു ബ്രി​ട്ടീ​ഷു​കാ​രു​ണ്ടാ​ക്കി​യ ക്രി​മി​ന​ൽ നി​യ​മ​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് അ​മി​ത് ഷാ ​കു​റ്റ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kapil SibalAmit ShahDemocracyCRPCIPC
News Summary - New bills by central govt a threat to Indian democracy says Kapil Sibal
Next Story