ബോംബെ കേരള മുസ്‌ലിം ജമാഅത്തിന് പുതിയ സാരഥികൾ
text_fieldsമുംബൈ: നഗരത്തിലെ സാമൂഹ്യ സേവനരംഗത്തെ നിറസാന്നിധ്യമായ ബോംബെ കേരള മുസ്‌ലിം ജമാഅത്തിന് പുതിയ ഭരണ സമിതി. ഞായറാഴ്ച ഡോംഗ്രി ഗാച്ചി സുന്നി മുസ്‌ലിം ജമാഅത്ത് ഹാളിൽ നടന്ന 72-ാം വാർഷിക ജനറൽ ബോഡിയാണ് പുതിയ സാരഥികളെ തെരഞ്ഞെടുത്തത്.
വി.എ ഖാദർ ഹാജി (പ്രസി.), കെ.പി. മൊയ്‌ദുണ്ണി (ജന. സെക്ര.), എം.എ ഖാലിദ് (ട്രഷ.), വി.കെ. സൈനുദ്ധീൻ, വാക്മാൻ മഹമൂദ് ഹാജി, മഷൂദ് മാണിക്കോത്ത് (വൈസ് പ്രസിഡന്റ്മാർ), ഇമ്പിച്ചി മൊയ്‌ദി, സിദ്ധീഖ് പി.വി., ഹനീഫ കുബനൂർ (സെക്രട്ടറിമാർ ) എന്നിവരുൾപടെ 25 അംഗ ഭരണ സമിതിയെയാണ് തെരഞ്ഞെടുത്തത്.
ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്‍റ് സി.എച്ച് അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി വി.എ ഖാദർ ഹാജി സ്വാഗതം ആശംസിച്ചു. അസീം മൗലവി പ്രാർത്ഥന നിർവഹിച്ചു. മുഖ്യ രക്ഷാധിക്കാരി ടി.വി.കെ അബ്ദുല്ല യോഗം ഉദ്ഘാടനം ചെയ്തു. ടി.എ ഖാലിദ് മുഖ്യ പ്രഭാഷണം നടത്തി.
2020, 21, 22 വർഷങ്ങളിലെ എസ്.എസ് എൽസി, എച്ച്.എസ്.സി, ബിരുദം, ബിരുദാനന്തര ബിരുദ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡുകൾ യോഗത്തിൽ വിതരണം ചെയ്തു. മുസ്‌തഫ കുമ്പോൾ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.