ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഡെൽറ്റ പ്ലസ്, കോവിഡ് വേരിയന്‍റുകൾക്ക് എവിടെയും എത്തിപ്പെടാൻ ശേഷിയുണ്ടെന്ന് പഠനം, ആശങ്ക
text_fieldsന്യൂഡൽഹി: പുതിയ കോവിഡ് വേരിയന്‍റുകൾക്ക് എവിടെയും എപ്പോഴും എത്തിപ്പെടാൻ കഴിയുമെന്ന പുതിയ കേന്ദ്രസർക്കാർ പഠനം ആശങ്കയുയർത്തുന്നു. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഡെൽറ്റ പ്ലസ് എന്നീ വേരിയന്‍റുകളിൽ നടത്തിയ പഠനത്തിലാണ് ഈ വൈറസുകൾക്ക് എവിടെ വേണമെങ്കിലും എത്തിപ്പെടാൻ കഴിയുമെന്ന് കണ്ടെത്തിയത്.
ദേശീയ രോഗപ്രതിരോധ ബോർഡ് ഡയറക്ടർ ഡോ. എസ്.കെ സിങ്ങാണ് ഇക്കാര്യം പുറത്തുവിട്ടത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ, ഡെൽറ്റ പ്ലസ് എന്നീ വേരിയന്‍റുകളിലാണ് പഠനം നടത്തിയത്. കാപ്പ, ബി1617.3 എന്നീ വേരിയന്‍റുകളെക്കുറിച്ച് ബോർഡ് പഠനം നടത്തിക്കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
'രണ്ട് തരത്തിലുള്ള പഠനങ്ങളാണ് തങ്ങൾ നടത്തിയത്. പുറത്തുനിന്നും വരുന്ന ആശങ്കയയുർത്തുന്ന വേരിയന്‍റുകളെക്കുറിച്ചും ഡെൽറ്റ പ്ലസ് വേരിയന്‍റ് നമ്മുടെ രാജ്യത്തുണ്ടാക്കുന്ന ആഘാതത്തെക്കുറിച്ചും. ഇപ്പോൾ പുതിയ വേരിയന്‍റുകളെക്കുറിച്ചും പഠനം നടത്തേണ്ടി വന്നിരിക്കുകയാണ്. അവക്ക് എപ്പോൾ എവിടെ വേണമെങ്കിലും സഞ്ചരിക്കാൻ കഴിയുമെന്നതാണ് അതിനുകാരണം.'
കേരളത്തിലെ കോവിഡ് സാഹചര്യത്തെക്കുറിച്ച് പഠിക്കാൻ കേന്ദ്രസംഘത്തെ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം, പത്തനംതിട്ട, കോഴിക്കോട് എന്നീ ജില്ലകളിലെ പോസിറ്റിവിറ്റി റേറ്റ് ഉയരുന്നത് ആശങ്കാജനകമാണ്. 80 ശതമാനം കേസുകളും ഡെൽറ്റ പ്ലസ് വേരിയന്‍റ് മൂലമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.