പുതിയ നോട്ടുകളുടെ വ്യാജന്‍ എളുപ്പമാകില്ല
text_fieldsന്യൂഡല്‍ഹി: പുതുതായി ഇറക്കിയ 2000ത്തിന്‍െറയും 500ന്‍െറയും നോട്ടുകളുടെ വ്യാജന്‍ തയാറാക്കല്‍ അത്ര എളുപ്പമാകില്ല. പല തരത്തിലുള്ള സുരക്ഷാക്രമീകരണങ്ങളോടെയാണ് പുതിയ നോട്ടുകള്‍ തയാറാക്കിയതെന്നാണ് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഇന്ത്യന്‍ കറന്‍സികളുടെ വ്യാജന്‍ പാകിസ്താനില്‍നിന്നും മറ്റും പുറത്തിറക്കുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ ക്രിമിനല്‍ സംഘങ്ങള്‍ക്ക് പുതിയ നോട്ടുകളുടെ വ്യാജന്‍ തയാറാക്കാനാവില്ളെന്ന് പ്രമുഖ ഇന്‍റലിജന്‍സ് ഓഫിസര്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
പുതിയ 2,000 രൂപ നോട്ട്
റിസര്‍വ് ബാങ്ക് പുറത്തിറക്കുന്ന പുതിയ 2,000 രൂപയുടെ നോട്ട് നിലവിലുള്ള 1000 രൂപ നോട്ടിനെക്കാള്‍ ചെറുത് (ഏതാണ്ട് 10 രൂപ നോട്ടിന്‍െറ വീതി)166 മില്ലിമീറ്റര്‍ നീളം. 66 മില്ലിമീറ്റര്‍ വീതി.
നോട്ടിന്‍െറ മുന്‍വശം
- പ്രതലത്തില്‍നിന്ന് ഉയര്‍ന്നുനില്‍ക്കുന്ന അച്ചടിയുമായി ഏഴ് ആംഗുലര്‍ ബ്ളീഡ് ലൈന്‍
- വെളിച്ചത്തിനു നേരെ പിടിച്ചാല്‍ കാഴ്ച മറയാത്ത വിധം 2,000 എന്ന് രേഖപ്പെടുത്തിയിരിക്കുന്നു.
- മധ്യഭാഗത്ത് മഹാത്മാഗാന്ധിയുടെ ചിത്രം
- കണ്ണിന്‍െറ നിരപ്പില്‍ ചെരിച്ചുപിടിച്ചാല്‍ 2000 എന്ന് വായിക്കാവുന്ന പ്രതിബിംബം
- മഹാത്മാഗാന്ധിയുടെ ചിത്രം വാട്ടര്‍മാര്‍ക്കായി 2000 എന്ന് ഇലക്ട്രോടൈപ്
- വലതുഭാഗത്ത് 2000 എന്ന അച്ചടിയോടെ തിരശ്ചീനമായ ചതുരം
- വലതുഭാഗത്ത് 2000 എന്ന അച്ചടിയോടെ തിരശ്ചീനമായ ചതുരവും അശോകസ്തംഭവും
- വലതുവശത്ത് താഴെ പച്ചയില്‍നിന്ന് നീലയിലേക്ക് നിറം മാറുന്ന വിധം രൂപ ചിഹ്നത്തോടെ 2,000
- നമ്പര്‍ പാനലില്‍ ഇടത്തുനിന്ന് വലത്തോട്ട് വലുപ്പം കൂടുന്ന വിധത്തില്‍
- ഗവര്‍ണറുടെ ഒപ്പ്, വാഗ്ദാനം, പ്രതിജ്ഞ എന്നിവ ആര്‍.ബി.ഐ ചിഹ്നത്തോടെ
- ദേവനാഗിരി ലിപിയില്‍ 2000 എന്ന് എഴുത്ത്
- 2000 നോട്ടിന്‍െറ പിന്‍വശം
- നോട്ട് പ്രിന്‍റ് ചെയ്ത വര്‍ഷം
- സ്വച്ഛ് ഭാരത് ലോഗോ
- ഭാഷാ പാനലില്‍ വിവിധ ഭാഷകളില്‍ രൂപയുടെ മൂല്യം രേഖപ്പെടുത്തിയിരിക്കുന്നു
- മധ്യഭാഗത്ത് മംഗള്‍യാന്‍ ദൗത്യ ചിത്രീകരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.