ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയറിയിക്കുന്ന ബാഗുമായി പാർലമെന്റിലെത്തി പ്രിയങ്ക ഗാന്ധി
text_fieldsന്യൂഡൽഹി: ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങൾക്ക് പിന്തുണയറിയിക്കുന്ന ബാഗുമായി പാർലമെന്റിലെത്തി പ്രിയങ്ക ഗാന്ധി. ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കുമൊപ്പം നിൽക്കുമെന്ന് എഴുതിയ ബാഗുമായിട്ടാണ് ഇന്ന് പ്രിയങ്ക പാർലമെന്റിൽ എത്തിയത്.
ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും നേരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ പ്രതിപക്ഷ എം.പിമാർ പാർലമെന്റിന് മുന്നിൽ പ്രതിഷേധിക്കുകയും ചെയ്തിരുന്നു. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ശൂന്യവേളയിൽ ബംഗ്ലാദേശ് വിഷയം പ്രിയങ്ക ഉന്നയിക്കുകയും ചെയ്തിരുന്നു. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന അക്രമങ്ങളിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് പ്രിയങ്ക ആവശ്യപ്പെട്ടു. ബംഗ്ലാദേശ് സർക്കാറുമായി ഇക്കാര്യം ചർച്ച ചെയ്യണം. അവിടെ വേദന അനുഭവിക്കുന്നവർക്ക് പിന്തുണ നൽകണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടിരുന്നു.
ഫലസ്തീന് ഐക്യദാർഢ്യവുമായി കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി രംഗത്തെത്തിയിരുന്നു. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ ആലേഖനം ചെയ്ത ബാഗുമായാണ് പ്രിയങ്ക പാർലമെന്‍റിലെത്തിയത്.
ബാഗിൽ ഫലസ്തീൻ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. ഈ ബാഗും ധരിച്ച് പാർലമെന്‍റിൽ നിൽക്കുന്ന പ്രിയങ്കയുടെ ചിത്രം കോൺഗ്രസ് വക്താവ് ഷമ മുഹമ്മദാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീൻ നയതന്ത്ര പ്രതിനിധി ആബിദ് എൽറാസെഗ് അബി ജാസറുമായി പ്രിയങ്കാ കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയിൽ വെച്ചായിരുന്നു കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.