സ്വകാര്യ വിമാനങ്ങൾക്കായി രാജ്യത്തെ ആദ്യ ടെർമിനൽ ഡൽഹിയിൽ
text_fieldsന്യൂഡൽഹി: സ്വകാര്യ വിമാനങ്ങൾക്കായി രാജ്യത്തെ ആദ്യ ടെർമിനൽ ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വരുന്നു. മേയ് മാസത്തോടു കൂടി ടെർമിനൽ പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് അധികൃതർ അറിയിച്ചു.
ബിസിനസ് ജറ്റുകളുടെയും ചാർേട്ടഡ് വിമാനങ്ങളുടെയും യാത്ര സുഗമമാക്കുന്നതിനു വേണ്ടിയാണ് പ്രത്യേക ടെർമിനൽ പണിതത്. 70 ലേറെ വിമാനങ്ങൾക്കുള്ള പാർക്കിങ് ബേ, രണ്ട് എയർക്രാഫ്റ്റ് ഹാങ്ങേഴ്സ്, രണ്ട് ഫിക്സഡ് ബേസ് ഒപ്പറേറ്റേഴ്സ് എന്നീ സൗകര്യങ്ങൾ ടെർമിനലിൽ ഉണ്ടായിരിക്കും. ടെർമിനലിലേക്ക് പ്രത്യേക റോഡ്, മുഗൾ കാലഘട്ടത്തെ ഒാർമിപ്പിക്കുന്ന കൊത്തുപണികൾ, കൃത്രിമ ജലാശയങ്ങൾ എന്നിവയുണ്ട്.
ദിവസം 60 സർവീസുകൾ നടത്താൻ സാധിക്കും വിധമാണ് ടെർമിനൽ ഒരുക്കിയിരിക്കുന്നത്. ഡൽഹി വിമാനത്താവളത്തിൽ നിന്ന് ദിവസം 1200 സർവീസുകൾ നടത്തുന്നുണ്ട്. കൂടാതെ, ഷെഡ്യൂൾ ചെയ്യാത്ത 40-50 ചാർേട്ടഡ് വിമാനങ്ങളും ഇവിടെ നിന്ന് സർവ്വീസ് നടത്തുന്നു.
2019 തെരഞ്ഞെടുപ്പ് അടുപ്പിച്ച് ടെർമിനൽ പ്രവർത്തന സജ്ജമാകുമെന്നാണ് കരുതുന്നത്. ഏപ്രിൽ ഒന്നിന് പരീക്ഷണപ്പറക്കൽ നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.