ദേശീയ വിദ്യാഭ്യാസ നയം: കസ്തൂരിരംഗന്‍ അധ്യക്ഷനായി പുതിയ സമിതി
text_fieldsന്യൂഡല്‍ഹി: പ്രമുഖ ശാസ്ത്രജ്ഞൻ കെ. കസ്തൂരിരംഗനെ അധ്യക്ഷനാക്കി കേന്ദ്ര സർക്കാർ ദേശീയ വിദ്യാഭ്യാസനയത്തിന് പുതിയ സമിതി രൂപവത്കരിച്ചു.
കേരളത്തില്‍ നിന്ന് മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗവുമായ അല്‍ഫോൺസ് കണ്ണന്താനം, മുംബൈ എസ്.എന്‍.ഡി.പി സര്‍വകലാശാല വൈസ് ചാന്‍സലര്‍ വസുധ കാമത്ത്, പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയിലെ ഗണിതശാസ്ത്ര അധ്യാപകന് മഞ്ജുള്‍ ഭാര്‍ഗവ, ബാബ സാഹേബ് അംബേദ്കര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ രാം ശങ്കര്‍ കുരീല്‍, അമര്‍കാന്തക് ട്രൈബല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ടി.വി. കട്ടമണി, ഗുവാഹതി സര്‍വകലാശാലയിലെ പേര്‍ഷ്യന്‍ അധ്യാപകന് മഹ്സര്‍ ആസിഫ്, കെ.എം. തൃപാഠി, സി.എ.ബി.ഇ അംഗം എം.കെ. ശ്രീധര്‍ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍.
ദേശീയ വിദ്യാഭ്യാസനയത്തിെൻറ അവസാന കരട് റിപ്പോർട്ട് തയാറാക്കാനാണ് പുതിയ സമിതി രൂപത്കരിച്ചതെന്ന് മാനവശേഷി വികസന മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ രണ്ടരവർഷത്തിനുള്ളിൽ നയം രൂപവത്കരിക്കുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വിദഗ്ധർ, അധ്യാപകർ, വിദ്യാര്‍ഥികൾ, ജനപ്രതിനിധികൾ, സര്‍ക്കാറിെൻറ ഔദ്യോഗിക പോര്‍ട്ടലിലൂടെ 26,000 പേര് എന്നിവർ മന്ത്രാലയത്തെ അഭിപ്രായം അറിയിച്ചിരുന്നു. ഇൗ നിർദേശങ്ങളും ടി.എസ്.ആര്. സുബ്രഹ്മണ്യെൻറ അധ്യക്ഷതയിലുള്ള സമിതിയുടെ കരട് റിപ്പോര്‍ട്ടു കൂടി അടിസ്ഥാനമാക്കിയാണ് ദേശീയ വിദ്യാഭ്യാസനയത്തിെൻറ അവസാനഘട്ട കരട് തയാറാക്കുക.
കഴിഞ്ഞവര്‍ഷം മേയ് 27നാണ് മുന്‍ കാബിനറ്റ് സെക്രട്ടറി ടി.എസ്.ആര്. സുബ്രഹ്മണ്യെൻറ അധ്യക്ഷതയിലുള്ള സമിതി ദേശീയ വിദ്യാഭ്യാസ നയം രൂപവത്കരിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ അടങ്ങിയ ആദ്യ കരട് റിപ്പോര്‍ട്ട് നല്‍കിയത്. നയരൂപവത്കരണസമിതി തയാറാക്കിയ റിപ്പോര്‍ട്ട് രാജ്യത്തിെൻറ പൊതുതാല്പര്യം മുന്‍നിര്‍ത്തി പരസ്യപ്പെടുത്തണമെന്ന ചെയര്‍മാെൻറ ആവശ്യം മാനവവിഭവശേഷി വികസന മന്ത്രി സ്മൃതി ഇറാനി തിരസ്കരിച്ചത് വിവാദമായിരുന്നു. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ പരീക്ഷ സംവിധാനങ്ങള്‍ ഒന്നടങ്കം മാറ്റുക, സംസ്കൃതത്തിനും യോഗക്കും അതീവ പ്രാധാന്യം നല്‍കുക, യൂനിവേഴ്സിറ്റി ഗ്രാൻറ് കമീഷെന ഭാവിയില്‍ നീക്കാവുന്ന തരത്തില്‍ നിയമം കൊണ്ടുവരുക തുടങ്ങി നിരവധി നിർദേശങ്ങളാണ് ടി.എസ്.ആർ. സുബ്രഹ്മണ്യൻ സമിതി നിര്‍ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.