പുതിയ പതാക, പ്രത്യയശാസ്ത്രം: ഹിന്ദുത്വ രാഷ്ട്രീയത്തോട് കൂടുതൽ അടുക്കാൻ എം.എൻ.എസ്
text_fieldsമുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ മാറ്റത്തിനൊരുങ്ങി മഹാരാഷ്ട്ര നവനിർമ്മാൺ സേന. പതാക മാറ്റുന്നതിനുള്ള നീ ക്കങ്ങൾ പാർട്ടി നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിലേക്ക് കൂടുതൽ അടുക്കാനാണ് രാജ് താക്കറെയുടെ നേതൃത്വത്തിലുള്ള എം.എൻ.എസിെൻറ നീക്കം. കാവി നിറത്തിന് മേൽ ആർക്കും കോപ്പിറൈറ്റില്ലെന്ന നവനിർമ്മാണസേന നേതാവ് സന്ദീപ് ദേശ്പാണ്ഡയുടെ പരാമർശം എം.എൻ.എസിെൻറ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്നാണ് റിപ്പോർട്ട്.
ശിവസേനയിലെ പിളർപ്പിനെ തുടർന്നാണ് 2006ൽ രാജ്താക്കറെ എം.എൻ.എസ് രുപീകരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ എം.എൻ.എസ് മോശം പ്രകടനമാണ് നടത്തിയത്. ശിവസേന കോൺഗ്രസിനും എൻ.സി.പിക്കുമൊപ്പം ചേർന്ന് മതേതര രാഷ്ട്രീയത്തിലേക്ക് കൂടുതൽ അടുക്കുേമ്പാൾ ബി.ജെ.പിയെ കൂടെ കൂട്ടി ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് പോകാനാണ് എം.എൻ.എസിെൻറ ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.