അഞ്ചു സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ
text_fieldsന്യൂഡൽഹി: രാഷ്ട്രീയ അനിശ്ചിതത്വത്തിൽ കലുഷിതമായ തമിഴ്നാട് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലേക്ക് പുതിയ ഗവർണർമാരെ നിയമിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിട്ടു. കേന്ദ്രഭരണ പ്രദേശമായ അന്തമാൻ-നികോബാറിൽ പുതിയ െലഫ്റ്റനൻറ് ഗവർണറെയും നിയമിച്ചു. തമിഴ്നാട് കൂടാതെ ബിഹാർ, അരുണാചൽ പ്രദേശ്, അസം, മേഘാലയ സംസ്ഥാനങ്ങളിലേക്കാണ് നിയമനം. ബി.ജെ.പിയെ സംബന്ധിച്ച് രാഷ്ട്രീയ പ്രധാന്യമുള്ള ഇൗ സംസ്ഥാനങ്ങളിലെ പുതിയ ഗവർണർമാരിൽ നാലുപേരും ബി.ജെ.പി, സംഘ്പരിവാർ നേതാക്കളാണ്.
ബൻവാരിലാൽ പുരോഹിതാണ് തമിഴ്നാട് ഗവർണർ. അസം ഗവർണറായിരുന്നു. സത്യപാൽ മാലിക് (ബിഹാർ), ബ്രിഗേഡിയർ ഡോ. ബി.ഡി. മിശ്ര (അരുണാചൽ പ്രദേശ്), പ്രഫ. ജഗദീഷ് മുഖി (അസം), ഗംഗാപ്രസാദ് (മേഘാലയ) എന്നിവരാണ് നിയമനം ലഭിച്ച മറ്റുള്ളവർ. നാവികസേന മുൻ മേധാവി അഡ്മിറൽ ദേവേന്ദ്ര കുമാർ ജോഷിയാണ് അന്തമാൻ നികോബാർ െലഫ്റ്റനൻറ് ഗവർണർ. രണ്ടു പേരുടേത് സംസ്ഥാന ചുമതല മാറ്റിനൽകലാണ്. അന്തമാെൻറ ചുമതലയുണ്ടായിരുന്ന ഗവർണർക്ക് ബിഹാറിെൻറ ചുമതല നൽകി. അസം ഗവർണറെ തമിഴ്നാടിെൻറ ചുമതലയിലേക്ക് മാറ്റി.
കെ. റോസയ്യയുടെ കാലാവധി അവസാനിച്ചശേഷം തമിഴ്നാടിന് പൂർണ ചുമതലയുള്ള ഗവർണറില്ലായിരുന്നു. മഹാരാഷ്ട്ര ഗവർണർ സി. വിദ്യാസാഗർ റാവുവിന് അധിക ചുമതല നൽകുകയായിരുന്നു. എ.െഎ.എ.ഡി.എം.കെയിലെ പിളർപ്പും തുടർപ്രശ്നങ്ങളും കാരണം തമിഴ്നാട് ഗവർണറുടെ നിയമനം ബി.ജെ.പിക്കും കേന്ദ്ര സർക്കാറിനും പ്രതിപക്ഷത്തിനും നിർണായകമാണ്. പൂർണ ചുമതലയുള്ള ഗവർണറെ നിയമിക്കണമെന്നത് ബി.ജെ.പി സംസ്ഥാന നേതൃത്വത്തിെൻറകൂടി ആവശ്യമാണ്. രാഷ്ട്രീയ അനിശ്ചിതത്വത്തിെൻറ മറവിൽ എ.െഎ.എ.ഡി.എം.കെയുടെ ചുമലിലേറി സ്വാധീനം ഉറപ്പിക്കാനുള്ള അണിയറ നീക്കങ്ങളാണ് ബി.ജെ.പി, ആർ.എസ്.എസ് നേതൃത്വം നടത്തുന്നത്.
നിതീഷ് കുമാറിെൻറ ജെ.ഡി.യുവുമായി സഖ്യത്തിൽ ഭരിക്കുന്ന ബിഹാറും ബി.ജെ.പിക്ക് രാഷ്ട്രീയമായി പ്രധാന്യമുള്ളതാണ്. നാമമാത്ര ഭൂരിപക്ഷത്തിൽ ഭരിക്കുന്ന ഇവിടെ കോൺഗ്രസിലെ ഒരുവിഭാഗം എം.എൽ.എമാരെ അടർത്തിയെടുക്കാനുള്ള നീക്കവും ശക്തമാണെന്ന ആേക്ഷപമുണ്ട്. തർക്കങ്ങളിൽ നിർണായക തീരുമാനം ഗവർണറുടേതാവും. അടുത്തവർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മേഘാലയവും ബി.ജെ.പിയുടെ ലക്ഷ്യമാണ്. പുതുതായി മന്ത്രിസഭയിൽ ഉൾപ്പെടുത്തിയ അൽഫോൺസ് കണ്ണന്താനത്തിന് സംസ്ഥാനത്തിെൻറ ചുമതലകൂടി നേതൃത്വം നൽകിയത് നിർണായക ക്രൈസ്തവ വിഭാഗത്തെ കൈയിലെടുക്കാൻകൂടിയാണ്.
ദോക്ലാമിൽ ചൈനയുമായി അതിർത്തിത്തർക്കം രൂക്ഷമാവുകയും ഇരുരാജ്യങ്ങളിലെയും സൈനികർ മുഖാമുഖം നിൽക്കുകയും ചെയ്ത തിബത്തിനോട് ചേർന്ന് കിടക്കുന്ന സുരക്ഷാപരമായി അതി പ്രധാന്യമുള്ള അരുണാചൽ പ്രദേശത്തും അന്തമാൻ നികോബാറിലും മുതിർന്ന മുൻ സൈനിക ഉദ്യോഗസ്ഥരെയാണ് ഗവർണറും െലഫ്റ്റൻറ് ഗവർണറുമായി നിയമിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.