ആദായ നികുതിയുടെ പരിധി നാല് ലക്ഷമാക്കി ഉയർത്തിയേക്കും
text_fieldsന്യൂഡൽഹി: ആദായനികുതിയുടെ പരിധി കേന്ദ്രസർക്കാർ രണ്ടര ലക്ഷത്തിൽ നിന്ന് നാല് ലക്ഷം രൂപയായി വർദ്ധിപ്പിക്കാൻ സാധ്യത. ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച വാർത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇതനുസരിച്ച് വാർഷിക വരുമാനം നാല് ലക്ഷം മുതല്‍ 10 ലക്ഷം രൂപവരെയുള്ളവർക്ക് 10 ശതമാനം നികുതിയും 10 മുതല്‍ 15 ലക്ഷം വരെയുള്ളവർക്ക് 15 ശതമാനം നികുതിയുമാണ് പരിധി. 15 ലക്ഷം മുതല്‍ 20 ലക്ഷം വരെ 20 ശതമാനവും 20 ലക്ഷത്തിന് മുകളിൽ 30 ശതമാനവുമാണ് ആദായനികുതി.
നിലവില്‍ രണ്ടര ലക്ഷം മുതല്‍ അഞ്ച് ലക്ഷം വരെയുള്ളവർക്ക് 10 ശതമാനം നികുതിയും 5 മുതല്‍ 10 ലക്ഷം വരെ 20 ശതമാനവും 10 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് ആദായനികുതി. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പ് അടുത്തതിനാൽ ആദായനികുതി പരിധിയിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ബജറ്റിന്മുമ്പ് നടത്താനാണ് സാധ്യത.
ആദായനികുതി പരിധി ഉയര്‍ത്തുമെന്ന റിപ്പോര്‍ട്ട് നിഷേധിച്ചു
ന്യൂഡല്‍ഹി: ആദായനികുതി പരിധി രണ്ടരലക്ഷം രൂപയില്‍നിന്ന് നാലുലക്ഷം രൂപയായി ഉയര്‍ത്തുമെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഡയറക്ടര്‍ ജനറല്‍ ഫ്രാങ്ക് നൊറോണ. അടുത്ത പൊതുബജറ്റിലെ സുപ്രധാന പ്രഖ്യാപനം പരിധി ഉയര്‍ത്തലായിരിക്കുമെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ടുചെയ്തത്. പരിധി ഉയര്‍ത്തുന്നതിനൊപ്പം ആദായനികുതി സ്ളാബും പുന$ക്രമീകരിക്കുമെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.