Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഭീകരവാദ ആക്രമണങ്ങളില്‍...

ഭീകരവാദ ആക്രമണങ്ങളില്‍ പലിശസഹിതം തിരിച്ചടിക്കും –പ്രധാനമന്ത്രി

text_fields
bookmark_border
ഭീകരവാദ ആക്രമണങ്ങളില്‍ പലിശസഹിതം തിരിച്ചടിക്കും –പ്രധാനമന്ത്രി
cancel

നാ​ഗ​ര്‍കോ​വി​ല്‍: ഭീ​ക​ര​വാ​ദം നേ​രി​ടാ​ൻ സൈ​ന്യ​ത്തി​ന് പൂ​ർ​ണ​സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന പു​തി​യ ഇ​ന്ത്യ​യാ​ണ് ഇ​ന്നു​ള്ള​തെ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ക​ഴി​ഞ്ഞ ഭീ​ക​ര​വാ​ദ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ അ​ന്ന​ത്തെ സ​ര്‍ക്കാ​റു​ക​ള്‍ എ​ടു​ത്ത ന​ട​പ​ടി​യാ​കി​ല്ല ഇ​പ്പോ​ഴ​ത്തെ സ​ര്‍ക്കാ​ര്‍ സ്വീ​ക​രി​ക്കു​ക. പ​ലി​ശ സ​ഹി​തം തി​രി​ച്ച​ടി​ക്കും. ക​ന്യാ​കു​മാ​രി​യി​ൽ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്​​ഘാ​ട​നം ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മും​ബൈ ആ​ക്ര​മ​ണ​മു​ണ്ടാ​യ​പ്പോ​ൾ സ​ര്‍ജി​ക്ക​ൽ സ്​​ട്രൈ​ക്കി​ന് വ്യോ​മ​സേ​ന ത​യാ​റാ​യെ​ങ്കി​ലും യു.​പി.​എ സ​ർ​ക്കാ​ർ ത​ട​ഞ്ഞു. മും​ബൈ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​പ്പോ​ള്‍ സം​യ​മ​നം പാ​ലി​ച്ച ഇ​ന്ത്യ​യ​ല്ല ഉ​റി​യി​ലെ​യും പു​ല്‍വാ​മ​യി​ലെ​യും സം​ഭ​വ​ശേ​ഷം നാം ​ക​ണ്ട​ത്. ധീ​ര​ജ​വാ​ന്മാ​രു​ടെ ധീ​ര​പ്ര​വ​ര്‍ത്ത​ന​ത്തെ സ​ല്യൂ​ട്ട് ചെ​യ്യു​ന്നു. പൂ​ര്‍ണ സ്വാ​ത​ന്ത്ര​മാ​ണ് അ​വ​ര്‍ക്ക് ന​ല്‍കി​യി​ട്ടു​ള്ള​ത്.

ന​രേ​ന്ദ്ര മോ​ദി​യോ​ടു​ള്ള വി​രോ​ധം കാ​ര​ണം ചി​ല പ്ര​തി​പ​ക്ഷ പാ​ര്‍ട്ടി​ക​ളു​ടെ സ​മീ​പ​നം പാ​കി​സ്​​താ​നെ സ​ഹാ​യി​ക്കു​ന്ന​രീ​തി​യി​ലാ​യി. അ​വി​ട​ത്തെ റേ​ഡി​യോ​യും ചാ​ന​ലു​ക​ളും പാ​ര്‍ല​മ​െൻറും പ്ര​തി​പ​ക്ഷ​ത്തി​​െൻറ അ​ഭി​പ്രാ​യ​ങ്ങ​ളാ​ണ് ച​ര്‍ച്ച​ചെ​യ്യു​ന്ന​ത്. മോ​ദി വ​രും, പോ​കും; പ​ക്ഷേ രാ​ജ്യ​മാ​ണ് പ്ര​ധാ​നം. ന​മ്മു​ടെ അ​ഭി​മാ​ന​മാ​ണ് അ​ഭി​ന​ന്ദ​ൻ. അ​ദ്ദേ​ഹം ത​മി​ഴ്നാ​ട്ടു​കാ​ര​നാ​ണെ​ന്ന​തി​ൽ ഏ​റെ അ​ഭി​മാ​നി​ക്കാ​മെ​ന്നും മോ​ദി പ​റ​ഞ്ഞു.

132 കോ​ടി ജ​ന​ങ്ങ​ളാ​ണ് ത​​െൻറ കു​ടും​ബം. എ​ന്നാ​ല്‍, ഒ​രു കു​ടും​ബ​ത്തെ മു​ന്നി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്.
മു​ൻ ധ​ന​കാ​ര്യ​ന്ത്രി പി. ​ചി​ദം​ബ​ര​ത്തി​​െൻറ പേ​ര് പ​രാ​മ​ര്‍ശി​ക്കാ​തെ അ​ദ്ദേ​ഹ​ത്തി​​െൻറ കു​ടും​ബം അ​ഴി​മ​തി​ക്കേ​സി​ൽ കു​രു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നെ അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. സാ​മൂ​ഹി​ക​നീ​തി​യു​ടെ കാ​ര്യ​ത്തി​ല്‍ യാ​തൊ​രു അ​വ​കാ​ശ​വാ​ദ​വും കോ​ണ്‍ഗ്ര​സി​ന്​ സാ​ധ്യ​മാ​കി​ല്ല. ര​ണ്ട് പ്രാ​വ​ശ്യം ഡോ. ​അം​ബേ​ദ്ക്ക​റെ തോ​ല്‍പി​ച്ച ച​രി​ത്ര​മാ​ണ് കോ​ണ്‍ഗ്ര​സി​നു​ള്ള​തെ​ന്ന്​ മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Narendra ModiwarinterestTerroristsNew India
News Summary - New India’ will pay back terrorists with interest- PM Modi- India news
Next Story