പുതിയ ഇന്ത്യ സഹിഷ്ണുതയുടേയും പുരോഗതിയുടേതുമാകണം- രാം നാഥ് കോവിന്ദ്
text_fieldsന്യൂഡൽഹി: സഹിഷ്ണുതയുള്ള ജനതക്കുമാത്രമേ പുതിയ ഇന്ത്യയെ പടുത്തുയർത്താൻ കഴിയൂയെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാജ്യത്തിെൻറ പുരോഗതിക്ക് വേണ്ടി സർക്കാറിന് നിയമ നിർമ്മാണം നടത്താനും ശക്തിപ്പെടുത്താനും മാത്രമേ കഴിയൂ. എന്നാൽ ജനങ്ങൾ അത് പാലിക്കുകയും ചുമതലകൾ നിറവേറ്റുകയും ചെയ്താലാണ് രാജ്യം പുരോഗതിയിലേക്ക് എത്തുകയുള്ളൂയെന്നും അദ്ദേഹം പറഞ്ഞു. 70ാം സ്വാതന്ത്ര്യദിന സന്ദേശത്തിലാണ് രാംനാഥ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
സർക്കാരും ജനങ്ങളും തമ്മിലുള്ള പങ്കാളിത്തമാണ് രാജ്യ പുരോഗതിയുടെ അടിസ്ഥാനം. നമ്മുടെ രാജ്യവും അത്തരമൊരു പങ്കാളിത്തബന്ധത്തിലൂടെ മുന്നോട്ടു പോകണമെന്നും രാഷ്ട്രപതി പറഞ്ഞു.
ബ്രിട്ടീഷുകാരിൽ നിന്ന് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയ മഹാത്മാക്കളെ ഒരിക്കലും വിസ്മരിക്കാൻ കഴിയില്ല. സ്വന്തം ജീവൻ രാജ്യത്തിെൻറ പരാമാധികാരത്തിന് വേണ്ടി സമർപ്പിച്ചവരിൽ നിന്ന് പ്രചോദനമുൾകൊണ്ട് ഒാരോ പൗരനും ദേശത്തിെൻറ പുരോഗതിക്ക് വേണ്ടി പൊരുതണമെന്നും രാംനാഥ് കോവിന്ദ് പറഞ്ഞു.
രാജ്യത്ത് പുതുതായി ഏർപ്പെടുത്തിയ സാമ്പത്തിക പരിഷ്കരണമായ ചരക്കു സേവന നികുതിയെ ജനങ്ങൾ സ്വാഗതം ചെയ്തതിൽ സന്തോഷിക്കുന്നു. നികുതി സർക്കാർ രാജ്യത്തിെൻറ നന്മക്കു വേണ്ടി ഉപയോഗപ്പെടുത്തും. നോട്ട് നിരോധനം രാജ്യത്തിെൻറ സത്യസന്ധത വര്‍ദ്ധിപ്പിക്കുന്ന നടപടിയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യ സമരപോരാളികളെ അദ്ദേഹം പേരെടുത്ത് പറഞ്ഞ് അഭിവാദ്യം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.