പുതിയ വ്യാപാര സഖ്യത്തിന് തിരക്കിട്ട നീക്കം ;ആസിയാൻ ഉച്ചകോടി തുടങ്ങി
text_fieldsബാങ്കോക്: ലോകത്തെ ഏറ്റവും വലിയ വ്യാപാര സഖ്യമെന്ന സ്വപ്നനീക്കങ്ങൾക്ക് കരുത്ത ുപകർന്ന് ദക്ഷിണേഷ്യൻ രാജ്യങ്ങളുടെ കൂട്ടായ്മയായ ആസിയാെൻറ 16ാമത് ഉച്ചകോടിക്ക് തായ്ലൻഡിൽ തുടക്കം. മേഖലയുടെ സ്ഥിരതയും സാമ്പത്തിക വളർച്ചയും ഉറപ്പുവരുത്താൻ വ്യാപാര നയങ്ങളിലും അതിർത്തി വിഷയങ്ങളിലുമുള്ള തർക്കങ്ങൾ മാറ്റിവെക്കാൻ നേതാക്കൾ പ്രതിജ്ഞയെടുത്തു. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് വിട്ടുനിന്ന ഉച്ചകോടിയിൽ അ ദ്ദേഹത്തിെൻറ പ്രതിനിധിയായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് റോബർട്ട് ഒബ്രിയൻ പങ്കെ ടുത്തു.
വിവാദങ്ങളേറെ സൃഷ്ടിച്ച മേഖല സമഗ്ര സാമ്പത്തിക പങ്കാളിത്ത (ആർ.സി.ഇ.പി) കരാറിന് അന്തിമ രൂപമാകില്ലെങ്കിലും ഭാവി പദ്ധതികൾ സംബന്ധിച്ച് അടിസ്ഥാന ധാരണക്ക് ഉച്ചകോടിയിൽ തീരുമാനമാകുമെന്ന് ആതിഥേയരായ തായ്ലൻഡ് പ്രധാനമന്ത്രി പ്രയുത് ചാൻ ഒച പറഞ്ഞു. 10 ആസിയാൻ രാജ്യങ്ങളും ചൈനയും ജപ്പാനുമുൾപ്പെടെ മറ്റ് ആറു രാജ്യങ്ങളും പങ്കാളികളാകുന്ന ആർ.സി.ഇ.പി കരാർ നടപ്പായാൽ ലോകത്തെ ഏറ്റവും വലിയ വ്യാപാര സഖ്യമാകുമെന്നാണ് കണക്കുകൂട്ടുന്നത്.
മൊത്തം ആഗോളവ്യാപാരത്തിെൻറ മൂന്നിലൊന്ന് ഉൾക്കൊള്ളുന്നതാകും ഈ പുതിയ സഖ്യം. അടുത്ത ഫെബ്രുവരിയോടെ കരാറിലൊപ്പുവെക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് തായ്ലൻഡ് വ്യക്തമാക്കി. ചർച്ചകൾ ഈ വർഷാവസാനത്തോടെ പൂർത്തിയാക്കും. വ്യവസ്ഥകൾ സംബന്ധിച്ച് ഇന്ത്യ മുന്നോട്ടുവെച്ച പരാതികളാണ് കരാർ വൈകാനിടയാക്കുന്നത്. രാജ്യത്തിെൻറ ആശങ്കകൾ പരിഹരിക്കാതെ ഇന്ത്യ കരാറിെൻറ ഭാഗമാകില്ലെന്ന് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. മേഖലയിൽ ഏറെയായി പ്രതിസന്ധി സൃഷ്ടിക്കുന്ന ദക്ഷിണ ചൈന കടൽ വിഷയം ചർച്ചചെയ്യാമെന്ന് ചൈന ആദ്യമായി സമ്മതിച്ചതും ഉച്ചകോടിയെ ശ്രദ്ധേയമാക്കി.
അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ പുതിയ ചട്ടം നടപ്പാക്കാനുള്ള നീക്കങ്ങളെ ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ് സ്വാഗതം ചെയ്തു. നിയമ സാധുതയുണ്ടായേക്കാവുന്ന ഈ ചട്ടങ്ങളിൽ ചൈന ഒപ്പിടുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. മ്യാൻമറിെൻറ വടക്കുപടിഞ്ഞാറൻ മേഖലയിൽനിന്ന് നാടുവിട്ട ലക്ഷക്കണക്കിന് റോഹിങ്ക്യൻ മുസ്ലിംകളെ പുനരധിവസിപ്പിക്കാൻ സത്വര നടപടി സ്വീകരിക്കണമെന്ന് ഉച്ചകോടിയിൽ സംസാരിച്ച യു.എൻ സെക്രട്ടറി ജനറൽ അേൻറാണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. ഉച്ചകോടി നവംബർ നാലിന് സമാപിക്കും.
ഇന്ത്യ-തായ്ലൻഡ് പ്രതിരോധ കരാർ
ബാങ്കോക്: പ്രതിരോധ വ്യവസായ മേഖലയിൽ സഹകരണം വർധിപ്പിക്കാൻ ഇന്ത്യ-തായ്ലൻഡ് കരാർ. ആസിയാൻ ഉച്ചകോടിയുടെ ഭാഗമായി ബാങ്കോക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി തായ് പ്രധാനമന്ത്രി പ്രയുത് ചാനോ ചയുമായി നടത്തിയ ചർച്ചകളിലാണ് ഉഭയകക്ഷി സഹകരണത്തിന് ധാരണയായത്.
ഡിജിറ്റൽ രംഗത്തുൾപ്പെടെ ഇരു രാജ്യങ്ങൾക്കുമിടയിൽ ബന്ധം രൂഢമാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വർഷം 20 ശതമാനം വ്യാപാരവർധനയുണ്ടായ സാഹചര്യത്തിൽ നിക്ഷേപവും വ്യാപാരവും വർധിപ്പിക്കാൻ പുതിയ വഴികൾ തേടി ഉന്നതതല ചർച്ചകൾ തുടരും. ഇന്തോനേഷ്യൻ പ്രസിഡൻറ് ജോകോ വിദോദോയുമായും മോദി കൂടിക്കാഴ്ച നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.