'മതത്തിെൻറ പേരിലുള്ള തീവ്രവാദം ഇസ്ലാമിക് ജിഹാദ് മാത്രം'; ജെ.എൻ.യുവിലെ പുതിയ കോഴ്സ് വിവാദത്തിൽ
text_fieldsന്യൂഡൽഹി: ഡൽഹി ജവഹർ ലാൽ നെഹ്റു സർവകലാശാലയിലെ പുതിയ കോഴ്സിനെച്ചൊല്ലി വിവാദം. എഞ്ചിനീയറിങ് ഡ്യൂവൽ ഡിഗ്രീ വിദ്യാർഥികൾക്കുള്ള ഓപ്ഷനൽ കോഴ്സാണ് വിവാദത്തിൽ അകപ്പെട്ടത്. 'Counter Terrorism, Asymmetric Conflicts and Strategies for Cooperation among Major Powers എന്ന കോഴ്സിൽ ഇസ്ലാമിക് ജിഹാദിസം മാത്രമാണ് മതതീവ്രവാദമെന്നാണ് പഠിപ്പിക്കുന്നത്. ചൈനയും സോവിയറ്റ് യൂനിയനും അടക്കമുള്ളവരാണ് ചരിത്രപരമായി തീവ്രവാദത്തിന് വളമിട്ടതെന്നും കോഴ്സ് സിലബസിലുണ്ട്.
ആഗസ്റ്റ് 17ന് കൂടിയ അക്കാദമിക് കൗൺസിലാണ് പുതിയ കോഴ്സിന് അംഗീകാരം നൽകിയത്. എഞ്ചിനീയറിങ് വിദ്യാർഥികൾക്കുള്ള കോഴ്സിൽ ഓപ്ഷനലായാണ് വിഷയം ഉൾപ്പെടുത്തിയിരിക്കുന്നത്. സംഭവം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. അക്കാദമിക് കൗൺസിലിൽ തന്നെ നിരവധി പേർ ഇതിനെ എതിർത്തെങ്കിലും കൗൺസിൽ കോഴ്സ് അംഗീകരിക്കുകയായിരുന്നുവെന്ന് ഇന്ത്യടുഡേ റിപ്പോർട്ട് ചെയ്തു. സെപ്റ്റംബർ 20നു പുതിയ കോഴ്സ് ആരംഭിക്കും.
എന്നാൽ സംഭവത്തെ ചോദ്യം ചെയ്ത് ജെ.എൻ.യു ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടറി മൗഷുമി ബാസു രംഗത്തെത്തി. ''മതത്തെയും തീവ്രവാദത്തെയും ഇങ്ങനെയാണ് ബന്ധിപ്പിക്കുന്നതെങ്ങനെങ്കിൽ തെരുവിലുള്ള മനുഷ്യരും വിദ്യാഭ്യാസമുള്ളവരും തമ്മിൽ എന്താണ് വ്യത്യാസമുണ്ടാകുക. മ്യാൻമറിലും ശ്രീലങ്കയിലും നടക്കുന്നതിനെക്കുറിച്ച് എന്ത് പറയും?. അവരെ ബുദ്ധിസ്റ്റ് തീവ്രവാദികൾ എന്നുപറയാമോ?.
തീവ്രവാദം തീർച്ചയായും ഉൾപ്പെടുത്തണം. പക്ഷേ അത് ചർച്ചകളിലൂടെയാകണം. എഞ്ചിനീയറിങ്ങ് വിദ്യാർഥികൾക്ക് അന്താരാഷ്ട്ര കാര്യങ്ങൾ അറിയാനാണെങ്കിൽ വാക്സിനേഷൻ പോലെയോ ജെനറ്റിക് എഞ്ചിനീയറിങ് പോലെയോ ഉള്ള കാര്യങ്ങൾ ഉൾപ്പെടുത്താമല്ലോ?. അതുകൊണ്ട് ഈ വിഷയം ഉൾപ്പെടുത്തിയതിൽ സംശയങ്ങളുണ്ട്'' -മൗഷുമി പറഞ്ഞു.
എന്നാൽ എഞ്ചിനീയറിങ് വിദ്യാർഥികൾ അന്താരാഷ്ട്ര സുരക്ഷയും ടെക്നോളജിയോടൊപ്പം അറിഞ്ഞിരിക്കണമെന്നാണ് കോഴ്സ് രൂപവൽക്കരിച്ച അരവിന്ദ് കുമാറിെൻറ ഭാഷ്യം. നിരവധി രാജ്യങ്ങൾക്ക് തീവ്രവാദവുമായി ബന്ധമുണ്ടെന്നും അത് ദക്ഷിണേഷ്യയിൽ പ്രധാനമായതിനാലുമാണ് ഉൾപ്പെടുത്തുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.