മഹാരാഷ്ട എ.ഐ.കെ.എം.സി.സിക്ക് പുതിയ നേതൃത്വം
text_fieldsമുംബൈ : മുസ്ലിം ലീഗ് പോഷകസംഘടനയായ എ.ഐ.കെ.എം.സി.സിയുടെ മഹാരാഷ്ട്ര ഘടകത്തിൻെറ പുതിയ സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. അസീസ് മാണിയൂർ (പ്രസിഡണ്ട്), കെ.പി അബ്ദുൽ ഗഫൂർ (ജനറൽ സെക്രട്ടറി), പി.എം ഇഖ്ബാൽ (ട്രഷറർ) എന്നിവരുടെ നേതൃത്വത്തിൽ35 അംഗ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
ഹോട്ടൽ അർമ്മ ടൗൺ ഹൗസിൽ ചേർന്ന സ്റ്റേറ്റ് കൗൺസിൽ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. യോഗം എ.ഐ.കെ.എം.സി.സി ദേശിയ പ്രസിഡണ്ട് എം. കെ നൗഷാദ് ഉദ്ഘാടനം ചെയ്തു. ത്രിപുരയിൽ മുസ്ലിംകൾ നേരിടുന്ന വംശീയ അതിക്രമത്തിൽ പ്രതിഷേധിച്ച് കൗൺസിൽ യോഗത്തിൽ ദേശീയ സെക്രട്ടറി മൊയ്തുണ്ണി അവതരിപ്പിച്ച പ്രമേയം പാസാക്കി.
മുസ്ലിംലീഗ് മഹാരാഷ്ട്ര സംസ്ഥാന ജനറൽ സെക്രട്ടറി സി.എച്ച് അബ്ദുൽ റഹ്മാൻ ആശംസാ പ്രസംഗം നടത്തി. കഴിഞ്ഞ കമ്മിറ്റിയുടെ പ്രവർത്തന റിപ്പോർട്ട് സെക്രട്ടറി യു.വി കാദർ ഹാജി അവതരിപ്പിച്ചു. കെ.എം.എ റഹ്‌മാൻ അവതരിപ്പിച്ച ഭാരവാഹി പാനൽ ഐക്യകണ്ഠേന കൗൺസിൽ യോഗം അംഗീകരിക്കുകയായിരുന്നു. ദേശിയ സെക്രട്ടറി നാസര്‍ നീലസന്ദ്രയായിരുന്നു റിട്ടേണിങ് ഓഫീസർ. എ.ഐ.കെ.എം.സി.സി ദേശീയ എക്സിക്യുട്ടീവ് അംഗം അഷ്റഫ് കമ്മനഹളളി, ബെംഗളൂരു സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ ഹാരിസ് കൊല്ലത്തി, ബെംഗളൂരു പാലിയേറ്റീവ് കണ്‍വീനര്‍ ഹനീഫ് കല്ലാക്കന്‍, മിഡിയ വിങ് കൺവീണർ അബ്ദുല്ല പറായിൽ എന്നിവർ പങ്കെടുത്തു.
കെ.എം.എ റഹ്‌മാൻ, കെ. കുഞ്ഞബ്ദുല്ല, മൊയ്തുണ്ണി, പി.വി കുഞ്ഞബ്ദുല്ല, ഇ.എം ബഷീർ, എം.സി ഇബ്രാഹിം ഹാജി, യു.വി ഖാദർ ഹാജി, ആർ.കെ അബ്ദുല്ല, എന്നിവർ സംസാരിച്ചു.
മറ്റ് ഭാരവാഹികൾ:
വൈസ് പ്രസിഡൻറുമാർ:സി.എച്ച് ഇബ്രാഹിം കുട്ടി, എം.എ ഖാലിദ്, സിദ്ധിക് പി.വി, മഷൂദ് മാണിക്കോത്ത്, ഹാരിസ് പുണെ. സെക്രട്ടറിമാർ: സൈനുദ്ദീൻ, അൻസാർ സി.എം, സലിം അലിബാഗ്, ഹംസാ ഘാട്ട്കോപ്പർ, ഷറഫുദ്ദീൻ ബിവണ്ടി.
ഉപദേശക സമിതി ചെയർമാൻ: ടി.കെ.സി മുഹമ്മദാലി ഹാജി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.