പുതിയ കത്തും തള്ളി, കർഷകരുടെ റിലേ നിരാഹാരം തുടങ്ങി
text_fieldsന്യൂഡൽഹി: വിവാദ കാർഷിക നിയമത്തിൽ ചർച്ചക്ക് വീണ്ടും ക്ഷണിച്ച് കേന്ദ്ര സർക്കാർ അയച്ച കത്ത് കർഷകർ തള്ളി. ഉറച്ച തീരുമാനമെടുക്കാതെ ഇനിയൊരു ചർച്ചക്കില്ലെന്ന് അവർ വ്യക്തമാക്കി. സമരത്തിെൻറ ഒൗദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോം ആയ 'കിസാൻ എക്താ മോർച്ച'യുടെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം അക്കൗണ്ടുകൾ പൂട്ടിയെങ്കിലും വൻ പ്രതിഷേധത്തെ തുടർന്ന് ഒരു മണിക്കൂറിനകം തുറക്കേണ്ടി വന്നു. അതിനിടെ, കർഷകർ റിലേ നിരാഹാരം തുടങ്ങി.
തിങ്കളാഴ്ച മുതൽ 11 പേർ വീതമാണ് മാറി മാറി 24 മണിക്കൂർ നേരം അനിശ്ചിത കാല നിരാഹാരത്തിനിരിക്കുന്നത്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 23ന് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിക്കാനും കർഷകർ ആഹ്വാനം ചെയ്തിട്ടുണ്ട്. 40 കർഷക സംഘടനാ നേതാക്കൾക്ക് കേന്ദ്ര കൃഷി സെക്രട്ടറി വിവേക് അഗർവാളാണ് കത്തയച്ചത്.
നിയമത്തിൽ കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന ഭേദഗതികൾ നിർദേശിക്കാനും അടുത്ത ചർച്ചക്കുള്ള തീയതി തെരഞ്ഞെടുക്കാനുമായിരുന്നു കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, അടുത്ത തീയതി തീരുമാനിക്കാനല്ലാതെ മറ്റൊന്നും കത്തിലില്ലെന്ന് കർഷകർ വിമർശിച്ചു.
അതേസമയം, സമരത്തെ പിന്തുണക്കുന്ന കർഷക ചന്തകളിലെ ഇടനിലക്കാരായ ഏജൻറുമാരെ ലക്ഷ്യമിട്ട് ആദായനികുതി വകുപ്പ് റെയ്ഡ് തുടർന്നു. സമരത്തിന് വരുന്ന കർഷകരെ തടഞ്ഞാൽ ഉത്തർപ്രദേശിലുടനീളം സമരം തുടങ്ങുമെന്ന് കർഷകർ മുന്നറിയിപ്പ് നൽകി.
w
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.