കർണാടകയിൽ ബൊൈമ്മ സർക്കാറിലെ മന്ത്രിമാർ നാലിന് സത്യപ്രതിജ്ഞ ചെയ്യും
text_fieldsബംഗളൂരു: കർണാടകയിലെ ബസവരാജ് ബൊൈമ്മ മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ ആഗസ്റ്റ് നാലിന് സത്യപ്രതിജ്ഞ ചെയ്യും. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴുപേരാണ് ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യുക.
ബി.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാൽ അടുത്തയാഴ്ച തന്നെ 20 അംഗ മന്ത്രിസഭയായി വിപുലപ്പെടുത്തും.
മുഖ്യമന്ത്രിയായിരുന്ന ബി.എസ്. യെദിയൂരപ്പ രാജിവെച്ചതോടെ ബസവരാജ് ബൊമ്മൈ കഴിഞ്ഞ ബുധനാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയിരുന്നു. അതിനിടെ ഡൽഹിയിലെത്തി നേതാക്കളെ കണ്ടിരുന്നു. മന്ത്രിസഭ വിപുലീകരണത്തിന്‍റെ ഭാഗമായി തിങ്കളാഴ്ച വീണ്ടും ഡൽഹിയിലേക്ക് തിരിക്കുമെന്നാണ് വിവരം.
മന്ത്രിമാരെ തീരുമാനിക്കുന്നത് സംബന്ധിച്ച് യാതൊരു പട്ടികയും തന്‍റെ പക്കൽ ഇല്ലെന്നും കേന്ദ്ര നേതൃത്വമാണ് അവ തീരുമാനിക്കുകയെന്നും ബൊമ്മൈ പറഞ്ഞു. മുൻ മന്ത്രിമാരായ ആർ. അശോകയും വി. സോമണ്ണയും തമ്മിൽ തർക്കത്തെക്കുറിച്ച് അേദ്ദഹം പ്രതികരിക്കാൻ തയാറായില്ല.
തിങ്കളാഴ്ച ഡൽഹിയിലെത്തിയ ശേഷമാകും മന്ത്രിമാരെക്കുറിച്ച് തീരുമാനമെടുക്കുക. ബുധനാഴ്ച സത്യപ്രതിജ്ഞയും നടത്തും -ബി.ജെ.പി വൃത്തങ്ങൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.