പുതിയ മന്ത്രിമാർ; കെജ്രിവാളിന്റെ ശിപാർശക്ക് രാഷ്ട്രപതിയുടെ അംഗീകാരം
text_fieldsന്യൂഡൽഹി: ആതിഷി മർലേന, സൗരഭ് ഭരദ്വാജ് എന്നിവരെ മന്ത്രിമാരായി നിയമിക്കാനുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ശിപാർശക്ക് രാഷ്ട്രപതി അംഗീകാരം നൽകി.
ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിൻ എന്നിവരുടെ രാജിക്ക് പിന്നാലെ കഴിഞ്ഞ ബുധനാഴ്ച ചേർന്ന പാർട്ടി നിയമസഭാംഗങ്ങളുടെ യോഗത്തിലാണ് പാർട്ടിയുടെ യുവമുഖങ്ങളും കെജ്രിവാളിന്റെ വിശ്വസ്തരുമായ ആതിഷിയെയും സൗരഭ് ഭരദ്വാജിനെയും മന്ത്രിമാരാക്കാനുള്ള തീരുമാനമെടുത്ത് ലഫ്. ഗവർണർക്ക് ശിപാർശ നൽകിയത്. തുടർ നടപടിയുടെ ഭാഗമായി ലഫ് ഗവണർ രാഷ്ട്രപതിക്ക് അയച്ചു.
മന്ത്രിമാരുടെ രാജിയും രാഷ്ട്രപതി അംഗീകരിച്ചിട്ടുണ്ട്. ഇരുവരുടെയും സത്യപ്രതിജ്ഞ ചടങ്ങുകൾ ഉടൻ നടക്കും.
ആം ആദ്മി പാര്‍ട്ടി വക്താവായ സൗരഭ് ഭരദ്വാജ് ഡല്‍ഹി ജലവിതരണ വകുപ്പിന്റെ വൈസ് ചെയര്‍മാനാണ്. സർക്കാറിലും പാർട്ടിയിലും കാര്യമായ ഉത്തരവാദിത്തങ്ങൾ കെജ്രിവാൾ അദ്ദേഹത്തെ ഏല്പിച്ചിരുന്നു.
പൊതുമരാമത്ത് വകുപ്പും, വൈദ്യുതിയും ആഭ്യന്തരവും സൗരഭ് ഭരദ്വാജിന് നൽകുമെന്നാണ് സൂചന. ആം ആദ്മി പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യ സമിതി അംഗമാണ് ആതിഷി. വിദ്യാഭ്യാസം, തൊഴിൽ, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ആതിഷിക്ക് നൽകിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.