പുതിയ നാവികസേനാ മേധാവി ഉടൻ; ബിമൽ വർമ്മക്ക് സാധ്യത
text_fieldsന്യൂഡൽഹി: രാജ്യത്തെ പുതിയ നാവികസേനാ മേധാവിയെ തെരഞ്ഞെടുക്കാനുള്ള നടപടികൾ കേന്ദ്ര പ്രതിരോധ മന്ത്രാലയം ആരംഭിച ്ചതായി റിപ്പോർട്ട്. മെയ് 31ന് അഡ്മിറൽ സുനിൽ ലാംബ വിരമിക്കുന്ന സാഹചര്യത്തിലാണിത്. വൈകാതെ തന്നെ പുതിയ നാവികസേനാ മ േധാവിയെ പ്രഖ്യാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നിലവിൽ വൈസ് അഡ്മിറൽ ബിമൽ വർമ്മയാണ് സീനിയോരിറ്റിയിൽ മുന് നിലുള്ള ഉദ്യോഗസ്ഥൻ. വൈസ് അഡ്മിറൽമാരായ കരംബീർ സിങ്, അജിത് കുമാർ എന്നിവരാണ് ബിമൽ വർമ്മക്ക് താഴെയുള്ള മറ്റ് രണ്ടു പേർ.
വൈസ് അഡ്മിറൽ ബിമൽ വർമ നിലവിൽ പോർട്ട്ബ്ലെയറിലെ ആൻഡമാൻ നിക്കോബാർ കമാണ്ടന്‍റ് ആണ്. വിശാഖപട്ടണം ആസ്ഥാനമായ വെസ്റ്റേൺ കമാണ്ടിന്‍റെ ചുമതലയാണ് വൈസ് അഡ്മിറൽ കരംബീർ സിങ്ങിനുള്ളത്. വൈസ് അഡ്മിറൽ അജിത് കുമാറിനാണ് മുംബൈയിലെ പടിഞ്ഞാറൻ കമാണ്ടിന്‍റെയും പാകിസ്താനുമായി രാജ്യാന്തര സമുദ്രാതിർത്തിയിലെ നിരീക്ഷണത്തിന്‍റെയും ചുമതല.
2014 ഏപ്രിലിൽ വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് യു.പി.എ സർക്കാർ അഡ്മിറൽ റോബിൻ ദവാനെ നാവികസേനാ മേധാവിയായി നിയമിച്ചിരുന്നു. അതേവർഷം ഫെബ്രുവരി 26ന് മുങ്ങിക്കപ്പൽ സ്ഫോടനത്തെ തുടർന്ന് അഡ്മിറൽ ഡി.കെ ജോഷി രാജിവെച്ച സാഹചര്യത്തിലായിരുന്നു ഇത്.
നേരത്തെ, ജനറൽ ബിക്രം സിങ് വിരമിക്കാൻ രണ്ട് മാസം ഉള്ളപ്പോൾ ജനറൽ ദൽബിർ സിങ്ങിനെ കരസേനാ മേധാവിയായി നിയമിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.