ബംഗളൂരൂവിൽ നാലു കോടിയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു
text_fieldsബംഗളൂരു: ബംഗളൂരുവിൽ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിൽ നാല് കോടി രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. രണ്ട് വ്യക്തികളിൽ നിന്നാണ് ആദായ നികുതി വകുപ്പ് ഇത്രയും തുക പിടിച്ചെടുത്തത്. നഗരത്തിലെ എഞ്ചീനയറുടെയും കോൺട്രാക്ടറുടെയും വീടുകളിലായിരുന്നു ആദായ നികുതി ഉദ്യോഗസ്ഥരുടെ റെയ്ഡ്.
പിടിച്ചെടുത്തവയിൽ കൂടുതലും 2000 രൂപയുടെ നോട്ടുകളാണ്. കുറച്ച് 100 രൂപയുടെയും പഴയ 500 രൂപയുടെ നോട്ടുകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. ഇതിനൊടപ്പം തന്നെ സ്വർണ്ണ ബിസ്കറ്റുകളും പിടിച്ചെടുത്തിട്ടുണ്ട്.
ഏറ്റവും കൂടുതൽ പുതിയ നോട്ടുകൾ പിടിച്ചെടുത്ത റെയ്ഡാണ് ആദായ നികുതി വകുപ്പ് ഇപ്പോൾ നടത്തിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ചില ബാങ്കുകൾ നിരീക്ഷണത്തിലാണെന്ന് ആദായനികുതി വകുപ്പിലെ ഉദ്യോഗ്സഥൻ അറിയിച്ചു.
റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിന്ന് നിരവധി തിരിച്ചറിയൽ കാർഡുകളും കണ്ടെടുത്തിട്ടുണ്ട്. ഇത് പഴയ നോട്ടുകൾ മാറ്റി വാങ്ങുന്നതിനായി എത്തിച്ചതാെണന്ന് ആദായ നികുതി വകുപ്പ് സംശയിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.