ഒമിക്രോണിന്‍റെ പുതിയ വകഭേദം ബി.എ 12 ബിഹാറിൽ കണ്ടെത്തി
text_fieldsപട്ന: ഒമിക്രോണിന്‍റെ പുതിയ വകഭേദമായ ബി.എ 12 ബിഹാറിൽ കണ്ടെത്തിയതായി ഇന്ദിര ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്. മുന്നാം തരംഗത്തിൽ കണ്ടെത്തിയ ബി.എ 2വിനേക്കാൾ 10 മടങ്ങ് അപകടകാരിയായാണ് ബി.എ 12 വിലയിരുത്തപ്പെടുന്നത്.
വർധിച്ചു വരുന്ന കോവിഡ് കേസുകൾ കണക്കിലെടുത്താണ് ഒമിക്രോൺ വകഭേദങ്ങളുടെ ജീനോം സീക്വൻസിങ് ആരംഭിച്ചതെന്ന് ഐ.ജി.ഐ.എം.എസിന്‍റെ മൈക്രോബയോളജി വിഭാഗം മേധാവി ഡോ. നമ്രത കുമാരി വ്യക്തമാക്കി. പരിശോധിച്ച 13 സാമ്പിളുകളിൽ ഒന്ന് ബി.എ 12 ആണെന്ന് കണ്ടെത്തിയതായും അവർ പറഞ്ഞു.
ബി.എ 12 അപകടകാരിയായ വൈറസ് ആയതിനാൽ മുന്‍കരുതൽ സ്വീകരിക്കാന്‍ അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഡോ. നമ്രത കുമാരി അറിയിച്ചു.
അമേരിക്കയിലാണ് ഒമിക്രോൺ വകഭേദമായ ബി.എ 12 ആദ്യം കണ്ടെത്തിയത്. പിന്നീട് മൂന്ന് കേസുകൾ ഡൽഹിയിലും സ്ഥിരീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.