പുതിയ പാർലെമൻറ് കെട്ടിടം: സുപ്രീംകോടതിയിൽ വിശദീകരണവുമായി കേന്ദ്രം
text_fieldsന്യൂഡൽഹി: നിലവിലെ പാർലമെൻറ് കെട്ടിടം പഴയതും സൗകര്യമില്ലാത്തതും സുരക്ഷിതമല്ലാത്തുമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ. ലൂട്ട്യൻസ് ഡൽഹിയിൽ പുതിയ പാർലമെൻറും മറ്റു കേന്ദ്ര സർക്കാർ ഓഫിസും അടങ്ങുന്ന സെൻട്രൽ വിസ്റ്റ പദ്ധതി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി എതിർത്തു നൽകിയ സത്യവാങ്മൂലത്തിലാണ് കേന്ദ്രം ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
പാർലമെൻറ്, മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവക്കായി ഭാവിയിലുമുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിനൊപ്പം മെച്ചപ്പെട്ട പൊതു സൗകര്യങ്ങൾ, പാർക്കിങ് തുടങ്ങിയവ ഏർപ്പെടുത്തുന്നതിനാണ് സെൻട്രൽ വിസ്റ്റ പദ്ധതി കൊണ്ടുവരുന്നതെന്നാണ് കേന്ദ്ര വിശദീകരണം. നിലവിലെ പാർലമെൻറ് കെട്ടിടത്തിനുള്ളിലെ ഓഡിയോ വിഷ്വൽ സംവിധാനം പഴയതാണ്. ഹാളിലെ ശബ്ദം ഫലപ്രദമല്ല.
ഇലക്ട്രിക്കൽ, എയർ കണ്ടീഷനിങ്, പ്ലംബിങ് സംവിധാനങ്ങൾ കാര്യക്ഷമമല്ല. ഇവ പ്രവർത്തിക്കാനും പരിപാലിക്കാനും ചെലവ് കൂടുതലാണ്. മിക്ക സംവിധാനങ്ങളും പിന്നീടുള്ള കൂട്ടിച്ചേർക്കലുകളാണ്. യഥാർഥ രൂപകൽപനയുടെ ഭാഗമല്ലാത്തതിനാൽ ഊർജ കാര്യക്ഷമത മോശമാണെന്നും വിശദീകരണത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.