ഇത് ഇന്ത്യക്കായി ഇന്ത്യക്കാർ നിർമിക്കുന്ന പാർലമെൻറ് - പ്രധാനമന്ത്രി നരേന്ദ്ര മോദി
text_fieldsന്യൂഡൽഹി: ഇന്ത്യക്കായി ഇന്ത്യക്കാർ നിർമിക്കുന്ന പാർലമെൻറാണ് പുതിയ പാർലിമെൻറ് മന്ദിരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പുതിയ മന്ദിരത്തിന് ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരത ജനങ്ങൾക്ക് ഇത് ചരിത്രനിമിഷമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ആധുനികതയുടെയും പാരമ്പര്യത്തിെൻറയും സങ്കലനമാകും പുതിയ പാര്‍ലമെൻറ് മന്ദിരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഭൂമി പൂജക്ക് പിന്നാലെയാണ് 971 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ പാർലമെന്റ് മന്ദിരത്തിെൻറ തറക്കല്ലിടൽ കർമം പ്രധാനമന്ത്രി നിർവഹിച്ചത്. 64,500 ചതുരശ്രമീറ്റർ വിസ്തീർണമാണ് കെട്ടിടത്തിനുണ്ടാവുക. രാഷ്ട്രപതി ഭവനിൽനിന്ന് ഇന്ത്യാ ഗേറ്റ് വരെയുള്ള രാജ്പഥ് വിപുലപ്പെടുത്തി നവീകരിക്കുന്ന 'സെൻട്രൽ വിസ്ത' സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമാണ് പുതിയ പാർലെമൻറ് മന്ദിരം. വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാര്‍ലമെന്റ് മന്ദിരത്തിന് സമീപം ത്രികോണാകൃതിയിലാണ് പുതിയ മന്ദിരം ഉയരുക.
ഭരണഘടനയുടെ മാതൃകയിലാണ് ശിലാഫലകം. 2022ല്‍ നിര്‍മാണം പൂര്‍ത്തിയാക്കി സ്വാതന്ത്ര്യത്തിന്റെ 75–ാം വാര്‍ഷികത്തില്‍ പുതിയ മന്ദിരത്തില്‍ സമ്മേളനം നടത്താനാണ് ലക്ഷ്യമിടുന്നത്. ശിലാസ്ഥാപനം നടത്താൻ അനുമതിയുണ്ടെങ്കിലും നിര്‍മാണം തുടങ്ങരുതെന്ന് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ടാറ്റക്കാണ് മന്ദിരം പണിയാനുള്ള കരാർ നൽകിയത്. മൂന്നു കോടിയോളം രൂപയുടെ മാത്രം വ്യത്യാസത്തിൽ ലാർസൻ ആൻഡ് ടൂബ്രോയെ (എൽ. ആൻഡ്. ടി) പിന്തള്ളിയാണ് ടാറ്റ പ്രോജക്ട്സ് നിർമാണ കരാർ നേടിയത്.
ഇപ്പോഴത്തെ പാർലമെൻറ് മന്ദിരം പുതുക്കി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കും. നിർമാണത്തിനുപുറമെ അഞ്ചു വർഷത്തെ പരിപാലന ചുമതലയും ടാറ്റക്കാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് നിർമിച്ച വൃത്താകൃതിയിലുള്ള ഇപ്പോഴത്തെ പാർലമെൻറ് മന്ദിരം കാലപ്പഴക്കത്തിൽ ജീർണിച്ചുവെന്നും ഭാവി ആവശ്യങ്ങൾക്ക് ഉതകില്ലെന്നുമാണ് സർക്കാർ വാദം. അതിർത്തി പുനർനിർണയം നടത്തി ഭാവിയിൽ ലോക്സഭയിൽ കൂടുതൽ അംഗങ്ങളെ ഉൾക്കൊള്ളിക്കേണ്ടി വന്നാൽ ഒരാളെ പോലും കൂടുതലായി ഇരുത്താൻ സ്ഥലമുണ്ടാകില്ലെന്ന് സർക്കാർ വിശദീകരിച്ചിരുന്നു.
കോവിഡ്വ്യാപനം അടക്കമുള്ള സാഹചര്യങ്ങളിൽ കടുത്ത ധനപ്രതിസന്ധി നേരിടുേമ്പാൾ ശതകോടികൾ ചെലവിട്ട് ആഡംബര നിർമാണം നടത്തുന്നതിനെ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെ കോണ്‍ഗ്രസ് നേതാക്കള്‍ ചടങ്ങ് ബഹിഷ്കരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.