നാരായൺ റാണെ ബി.ജെ.പിയിലേക്ക്; പുതിയ പാർട്ടി രൂപീകരിച്ചു
text_fieldsമുംബൈ: മഹാരാഷ്ട്ര മുൻമുഖ്യമന്ത്രിയും മുൻ കോൺഗ്രസ് നേതാവുമായ നാരായൺ റാണെ പുതിയ പാർട്ടി രൂപീകരിച്ചു. വാർത്താ സമ്മേളനം വിളിച്ചാണ് റാണെ മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ എന്നു പേരിട്ട പാർട്ടിയുടെ ഒൗദ്യോഗിക പ്രഖ്യാപനം നടത്തിയത്. മഹാരാഷ്ട്ര സ്വാഭിമാൻ പക്ഷ ബി.ജെ.പിയെ പിന്തുണക്കുമെന്ന് റാണെ അറിയിച്ചു. പാർട്ടി ഉടൻ തന്നെ രജിസ്റ്റർ ചെയ്യും. അതിനുശേഷം കൊടിയും ചിഹ്നവും പ്രഖ്യാപിക്കുെമന്നും റാണെ പറഞ്ഞു. കർഷകരുടെയും ന്യൂനപക്ഷങ്ങളുടെയും സ്ത്രീകളുടെയും വികസനത്തിനായാണ് പാർട്ടി പ്രവർത്തിക്കുക എന്നും റാണെ വ്യക്തമാക്കി.
കഴിഞ്ഞമാസമാണ് റാണെ കോൺഗ്രസിൽ നിന്ന് രാജിവെച്ചത്. 2005ൽ ശിവസേനയിൽ നിന്ന് രാജിവെച്ചാണ് റാണെ കോൺഗ്രസിൽ ചേർന്നത്. വാർത്താ സമ്മേളനത്തിൽ ശിവ സേനയെയും നേതാവ് ഉദ്ധവ് താക്കറെെയയും റാണെ നിശിതമായി വിമർശിച്ചു.
ആരാണ് ഉദ്ധവ് താക്കറെ. മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും എൻ.സി.പി നേതാവ് ശരത് പവാറും താനും ഒരുമിച്ച് കഴിഞ്ഞ ദിവസം ശിവാജി പാർക്കിെല റാലിയിൽ പെങ്കടുത്തതിന് ഉദ്ധവ് താക്കറെ വിമർശിച്ചു. സർക്കാറിൽ അയാളുെട പങ്കാളിത്തമെന്താണ്? നരേന്ദ്ര മോദിയെയും നോട്ട് അസാധുവാക്കലിെനയും താക്കറെ വിമർശിക്കുന്നു. എന്നാൽ എന്തുകൊണ്ടാണ് അവരുെട മന്ത്രിമാർ നിശബ്ദരായിരിക്കുന്നത്? മന്ത്രിസഭാ യോഗത്തിൽ അവരിൽ പലരും ഉറങ്ങാറാണ്. എന്തിനാണ് ശിവസേന ബി.ജെ.പി സഖ്യകക്ഷിയായി കടിച്ചു തൂങ്ങുന്നതെന്നും റാണെ ചോദിച്ചു.
സഖ്യകക്ഷിയായ ബി.ജെ.പിക്കെതിരെ രാജ്യസ്നേഹവും ഗോരക്ഷയും പഠിപ്പിക്കാൻ വരേണ്ടെന്ന ശിവസേനയുെട വിമർശനത്തിന് പിറകെയാണ് റാണെ താക്കറെയെ വിമർശിച്ചത്.
12 വർഷമായി പാർട്ടിെയ സേവിച്ചിട്ടും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കാത്തതിനെ തുടർന്നാണ് റാണെ കഴിഞ്ഞ മാസം കോൺഗ്രസ് വിട്ടത്. 1999ൽ ശിവസേനയിൽ പ്രവർത്തിക്കെ മുഖ്യമന്ത്രിയായിട്ടുണ്ട്. ബാൽ താക്കറെയുെട മകൻ ഉദ്ധവ് താക്കറെക്ക് പാർട്ടിയിൽ മുൻഗണന ലഭിക്കുന്നതിൽ അസ്വസ്ഥനായ റാണെ ശിവസേനയിൽ നിന്ന് രാജിവെക്കുകയായിരുന്നു. 2005 ജൂലൈ 26നാണ് കോൺഗ്രസിൽ ചേർന്നത്. അതിനു ശേഷം കോൺഗ്രസ് സർക്കാറിൽ സംസ്ഥാന റവന്യൂമന്ത്രി സ്ഥാനം വഹിച്ചു.
മഹാരാഷ്ട്രയിെല കൊങ്കൺ മേഖലിൽ ശക്തമായ സ്വാധീനമാണ് റാണെക്കുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.