കാശി വിശ്വനാഥ ക്ഷേത്രത്തിലെ പ്രവേശനത്തിന് ഡ്രസ്കോഡ്
text_fieldsവാരണാസി: കാശി വിശ്വനാഥ ക്ഷേത്ര ദർശനത്തിന് ഡ്രസ് കോഡ് നടപ്പാക്കാനൊരുങ്ങി ക്ഷേത്രം ഭരണസമിതി. പുരുഷൻമാർക ്ക് മുണ്ടും കുർത്തയും സ്ത്രീകൾക്ക് സാരിയും നിർബന്ധമാക്കാനാണ് ഭരണസമിതിയുടെ നീക്കം.
കാശി വിദ്വാത് പര ിഷതുമായുള്ള കൂടികാഴ്ചക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ക്ഷേത്രത്തിലെ ജോത്യർലിംഗത്തിൽ പ്രാർഥന നടത്തുന്നവർക്കാണ് പ്രത്യേക വസ്ത്രം നിർബന്ധമാക്കുക. ക്ഷേത്രത്തിലെ പൂജാരിമാർക്കും വസ്ത്രം നിർബന്ധമാക്കാൻ നീക്കമുണ്ട്.
വിശ്വനാഥ ക്ഷേത്രവുമായി ബന്ധപ്പെട്ട് നിർമിക്കുന്ന ഇടനാഴിയിൽ വേദപഠന കേന്ദ്രം ആരംഭിക്കുമെന്ന് യു.പി സർക്കാർ അറിയിച്ചു. ഈ കേന്ദ്രത്തിൽ കമ്പ്യൂട്ടർ, ഇംഗ്ലീഷ് എന്നിവയിൽ ക്ഷേത്രത്തിലെ പൂജാരിമാർക്ക് പരിശീലനം നൽകാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.