ഉത്തർപ്രദേശിെൻറ ടൂറിസം ലഘുലേഖയിൽ താജ്മഹൽ ഇല്ല
text_fieldsലഖ്നോ: ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ടൂറിസം ബുക്ക്ലെറ്റിൽ നിന്നും ഒഴിവാക്കി ഉത്തർപ്രദേശ് സർക്കാർ. മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ ആറുമാസത്തെ ഭരണം രേഖപ്പെടുത്തിയ ബുക്ക്ലെറ്റിൽ നിന്നും ലഘുരേഖയിൽ നിന്നുമാണ് താജ് മഹലിനെ ഒഴിവാക്കിയിരിക്കുന്നത്. യോഗി ആദിത്യനാഥ് മുഖ്യപുരോഹിതനായുള്ള ഗോരഖ്നാഥ് ക്ഷേത്രമുൾപ്പെടെയുള്ളവ ടൂറിസ്റ്റ് ഗൈഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഇന്ത്യയിലെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്ന ആഗ്രയിലെ താജ്മഹൽ ഉത്തർപ്രദേശ് വിനോദസഞ്ചാര വകുപ്പ് മറന്നിരിക്കുന്നു.
വകുപ്പ് മന്ത്രി റിതാ ബഹുഗുണയാണ് ടൂറിസം ബുക്ക്ലെറ്റ് പ്രകാശനം ചെയ്തത്. ആശയവിനിമയത്തിൽ വന്ന പിശകാണ് താജ് മഹൽ ഉൾപ്പെടുത്തുന്ന കാര്യത്തിൽ ഉണ്ടായിരിക്കുന്നതെന്നാണ് ഒൗദ്യോഗിക വിശദീകരണം. ബുക്ക്ലെറ്റ് പ്രസ് കോൺഫറനസിനു വേണ്ടി തയാറാക്കിയതാണെന്നും അത് വിനോദസഞ്ചാര ഗൈഡ് എന്ന രീതിയല്ല അച്ചടിച്ചിരിക്കുന്നതെന്നും ടൂറിസം വകുപ്പ് ഉദ്യോസ്ഥൻ അവനിഷ് അശ്വതി പറഞ്ഞു. യു.പിയിൽ വികസനപ്രവർത്തനങ്ങൾ നടത്താനുദ്ദേശിക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. താജ് പാർക്കിങ് പ്രൊജക്ട്, താജിനെ ആഗ്ര ഫോർട്ടുമായി എളുപ്പത്തിൽ ബന്ധപ്പിക്കുന്ന പദ്ധതി എന്നിങ്ങനെ നിരവധി വികസനപ്രവർത്തനങ്ങൾ ടൂറിസം വകുപ്പ് നടത്താനുദ്ദേശിക്കുനുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ താജ്മഹൽ എന്ന സ്മാരകത്തിെൻറ യഥാർഥമൂല്യം ഉൾകൊള്ളുന്നുണ്ട്. സഞ്ചാരികൾക്ക് വേണ്ടി ആഗ്രയിൽ വിമാനത്താവളം കൊണ്ടുവരണമെന്നത് യോഗി സർക്കാറിെൻറ പരിഗണനയിലുണ്ടെന്നും മന്ത്രി സിദ്ധാർഥ നാഥ് സിങ് പ്രതികരിച്ചു.
മുഗൾ ചക്രവർത്തി ഷാജഹാൻ തെൻറ പ്രണയത്തിെൻറ സ്മാരകമായി പണിതീർത്ത താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കുന്നില്ലെന്ന് യോഗി ആദിത്യനാഥ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. രാജ്യത്ത് വിദേശത്ത് നിന്നുള്ള വിശിഷ്ടാതിഥികസന്ദര്‍ശിക്കാനെത്തുമ്പോള്‍ താജ്മഹലിെൻറയും മറ്റ് മിനാരങ്ങളുടെയും പകര്‍പ്പാണ് ഉപഹാരമായി സമര്‍പ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ഇന്ത്യന്‍ സംസ്‌കാരത്തെ ഉയര്‍ത്തിക്കാട്ടുന്ന ഭഗവത് ഗീതയുടെയോ രാമായണത്തിെൻറയോ പകർപ്പ് നൽകണമെന്നുമായിരുന്നു യോഗിയുടെ പരാമർശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.