കോവാക്സിൻ ബൂസ്റ്റർ ഡെൽറ്റ വകഭേദത്തെ ചെറുക്കും
text_fieldsന്യൂഡൽഹി: ഡെൽറ്റ, ബി.എ.1.1, ബി.എ.2 എന്നീ കോവിഡ് വകഭേദങ്ങൾക്കെതിരെ കോവാക്സിൻ ബൂസ്റ്ററുകൾ മികച്ച പ്രതിരോധമാണെന്ന് കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്‍റെയും ഭാരത് ബയോടെക്കിന്‍റെയും പഠനം. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വയറോളജിയുടെ അപെക്സ് ലബോറട്ടറിയിൽ എലികളിൽ നടത്തിയ പഠനത്തിലാണ് കോവാക്സിൻ ഫലപ്രദമാണെന്ന് തെളിഞ്ഞത്.
ശ്വാസകോശത്തിന്‍റെ ആരോഗ്യം, ആന്‍റിബോഡിയുടെ പ്രതികരണം, നിരീക്ഷണങ്ങൾ എന്നിവ മുൻനിർത്തിയായിരുന്നു പഠനം. കോവിഡിനെതിരെയുള്ള മറ്റ് വാക്സിനുകളുടെ പ്രവർത്തനക്ഷമതയും താരതമ്യം ചെയ്തിരുന്നു. ഭൂരിപക്ഷം ആളുകളും രണ്ട് വാക്സിനുകളും പൂർണമായി എടുക്കാത്തതാണ് നാലാം തരംഗത്തിന് കാരണമായതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
കോവാക്സിന്‍റെ രണ്ട്, മൂന്ന് ഡോസുകൾ സ്വീകരിച്ചവരിൽ ശ്വാസകോശസംബന്ധ രോഗങ്ങൾ കുറവാണ്. 2021 ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം 110.6 ദശലക്ഷം ആളുകൾ കോവാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.