ഡ്രോൺ ഭീഷണി നേരിടാൻ പുതിയ സംവിധാനം -സൈനിക മേധാവി
text_fieldsന്യൂഡൽഹി: ഡ്രോൺ ഭീഷണി ഫലപ്രദമായി നേരിടാൻ സൈന്യം പുതിയ സംവിധാനങ്ങൾ വികസിപ്പിച്ചുവരുകയാണെന്ന് കരസേന മേധാവി ജനറൽ എം.എം. നരവനെ.
ഡ്രോണുകൾ എളുപ്പത്തിൽ ലഭിക്കുന്നത് സുരക്ഷക്ക് കൂടുതൽ വെല്ലുവിളിയാണ്. ഇന്ത്യ-പാകിസ്താൻ സൈന്യം ഫെബ്രുവരിയിൽ വെടിനിർത്തൽ ധാരണയിൽ എത്തിയതിനു ശേഷം ജമ്മു-കശ്മീരിലെ അതിർത്തി നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറ്റമുണ്ടായിട്ടില്ല.
ഇതോടെ കശ്മീരിൽ തീവ്രവാദപ്രവർത്തനങ്ങൾ കുറഞ്ഞിട്ടുണ്ടെന്നും പ്രമുഖർ പങ്കെടുത്ത ഓൺലൈൻ യോഗത്തിൽ അദ്ദേഹം പറഞ്ഞു. കിഴക്കൻ ലഡാക്കിലെ പേങാങ് മേഖലയിൽ നിന്ന് ഫെബ്രുവരിയിൽ സൈനിക പിൻമാറ്റമുണ്ടായശേഷം അതിർത്തി നിയന്ത്രണ രേഖയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലായിട്ടുണ്ട്. ഇന്ത്യയും ചൈനയും സൈനിക,നയതന്ത്ര തലങ്ങളിൽ പലതവണ ചർച്ച നടത്തിയിരുന്നു.
അയൽ രാജ്യങ്ങളുമായുള്ള തർക്കങ്ങൾ ചർച്ചയിലൂടെ പരിഹരിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും എന്നാൽ, ഭീഷണിക്ക് വഴങ്ങില്ലെന്നും കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. പൂർണ സൈനിക പിൻമാറ്റവുമായി ബന്ധപ്പെട്ട് സൈനികതല ചർച്ച തുടരാൻ ജൂൺ 25ന് നടന്ന ഇന്ത്യ-ചൈന നയതന്ത്ര പ്രതിനിധികളുടെ കൂടിക്കാഴ്ച്ചയിൽ ധാരണയായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.