സമരവീര്യത്തിൽ പുതുവർഷം; തണുപ്പ് നേരിടാൻ തമ്പുകളുയർത്തി കർഷകർ
text_fieldsന്യൂഡൽഹി: സർക്കാറുമായുള്ള ചർച്ച തുടരുന്നതിനിടയിലും സമരവീര്യം വിടാത്ത കർഷകർക്ക് െഎക്യദാർഢ്യവുമായി പതിനായിരങ്ങൾ പുതുവർഷത്തിന് സമരഭൂമിയിലെത്തി. രാജസ്ഥാനിൽനിന്ന് ഡൽഹി അതിർത്തിയിലേക്ക് തിരിച്ച കർഷകർ ഹരിയാന അതിർത്തിയിൽ തങ്ങളെ തടുത്തുനിർത്തിയ ബാരിക്കേഡുകൾ തകർത്ത് മുന്നോട്ടുള്ള വഴിയൊരുക്കി. സമരത്തിെൻറ 36ാം ദിവസവും കർഷകർ തമ്പടിച്ച ഡൽഹിയുടെ പ്രധാന അതിർത്തികൾ അടഞ്ഞുതന്നെ കിടന്നു.
പ്രധാന ആവശ്യങ്ങൾ രണ്ടിലും അനുഭാവപൂർവമായ സമീപനം സ്വീകരിക്കാത്തതിനാൽ സമരം ശക്തമായി തുടർന്നുകൊണ്ടുപോകാൻ തീരുമാനിച്ച കർഷകർ അതിനുള്ള വിപുലമായ ക്രമീകരണങ്ങളുമൊരുക്കി. ശക്തിപ്പെട്ടുവരുന്ന അതിശൈത്യത്തെ നേരിടാൻ നൂറുകണക്കിന് തമ്പുകളുയർത്തിയതോടെ അതിർത്തികൾ തമ്പ് നഗരങ്ങളായി.
നിരവധി സാമൂഹിക സംഘടനകൾ സമരഭൂമിയിൽ പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി തമ്പുകൾ സ്ഥാപിച്ചു. നേരത്തേതെന്ന തമ്പുകളുയർന്ന സിംഘുവിന് പുറമെ ടിക്രി, ഗാസിപുർ അതിർത്തികളിലും നൂറുകണക്കിന് പുതിയ തമ്പുകളാണുയർത്തിയിരിക്കുന്നത്. സമരത്തിൽ സ്ത്രീസാന്നിധ്യം കൂടുതലുള്ള ടിക്രിയിൽ മെട്രോ പാതക്ക് താെഴയായി റോഡിനിരുവശത്തും തമ്പുകളൊരുക്കിയിട്ടുണ്ട്.
ക്രെയിൻ കൊണ്ടുവന്ന് റോഡിൽ വിലങ്ങനെയിട്ട കോൺക്രീറ്റ് ബാരിക്കേഡുകൾ ട്രാക്ടറുകൾ കൊണ്ട് ഇടിച്ച് നീക്കിയാണ് രാജസ്ഥാനിലെ കർഷകർ ഹരിയാനയിലേക്ക് കടന്നത്. ഹരിയാന പൊലീസ് കണ്ണീർവാതക ഷെല്ലുകളും ജല പീരങ്കിയുംകൊണ്ട് നേരിട്ടുവെങ്കിലും കർഷകരെ തടയാനായില്ല. 25 ട്രാക്ടറുകൾ ബാരിക്കേഡുകൾ മറിച്ചിട്ട് കർഷകരുമായി റെവാരിയിലേക്ക് നീങ്ങിയെന്നും അവരെ ഭുധ്ലയിൽ തടയുമെന്നും ഹരിയാന പൊലീസ് പറഞ്ഞു. ഭുധ്ലയിൽനിന്ന് 15 കിലോമീറ്റർ അകലെയാണ് കർഷക സമരം നടക്കുന്ന ഡൽഹി അതിർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.